കോട്ടയം നാഗമ്പടത്ത് കൊടുംവളവിൽ എംസി റോഡ് കൈയ്യേറി ഹോട്ടലുടമയുടെ ഷെഡ്; അപകടങ്ങളിൽ നിരവധി പേർ മരണപ്പെട്ട കൊടുംവളവിലാണ് പത്തടിയോളം റോഡ് കൈയ്യേറി ഷെഡ് ഇട്ടിരിക്കുന്നത്; അപകടം മുന്നിൽ കണ്ടിട്ടും അധികൃതർ കണ്ണടയ്ക്കുന്നു; ആരേലും ചത്താലെ നടപടി എടുക്കുവെന്ന് നഗരസഭയും പൊലീസും
സ്വന്തം ലേഖകൻ
കോട്ടയം: നാഗമ്പടത്ത് കൊടുംവളവിൽ എം സി റോഡ് കൈയ്യേറി ഹോട്ടലുടമയുടെ ഷെഡ്
ദിനംപ്രതി നിരവധി അപകടങ്ങൾ ഉണ്ടാവുകയും പലരും മരണപ്പെടുകയും ചെയ്തിട്ടുള്ള കൊടുംവളവിലാണ് പത്തടിയോളം എം സി റോഡ് കൈയ്യേറി ഷെഡ് ഇട്ടിരിക്കുന്നത്.
വാഹനയാത്രക്കാർക്കും മറ്റു യാത്രക്കാർക്കും വൻ ഭീഷണിയാവുകയാണ് ഷെഡ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ അപകടം മുന്നിൽ കണ്ടിട്ടും നടപടിയെടുക്കാതെ നഗരസഭയും പൊലീസും ഒളിച്ചു കളിക്കുയാണ്.
നാഗമ്പടം ടോണികോ മാർട്ടിന് മുൻപിലെ കൊടും വളവിലാണ് ഹോട്ടലുകാരുടെ ഷെഡ്.
നഗരത്തിലെ ഏറ്റവും വലുതും അപകടം പിടിച്ചതുമായ വളവാണ് ഇത്. ബേക്കർ ജംഗ്ഷനിൽ നിന്ന് നാഗമ്പടത്തേക്കും, നാഗമ്പടത്തു നിന്നും നഗരത്തിലേക്കുമെത്തുന്ന പ്രധാന വഴിയിലാണ് ഈ കൊടും വളവ്.
പല തവണ അപകടമുണ്ടാവുകയും നിരവധി പേർ മരണമടഞ്ഞിട്ടുള്ളതുമാണ് ഈ വളവിൽ. പക്ഷേ ആരേലും വണ്ടിയിടിച്ച് ചത്താൽ മാത്രമേ അധികൃതർ നടപടിയെടുക്കൂ
Third Eye News Live
0