
കോട്ടയം : നഗരസഭയുടെ പെൻഷൻ അക്കൗണ്ടിൽ നിന്നും മൂന്ന് കോടി രൂപയ്ക്ക് മുകളിൽ നഗരസഭാ ജീവനക്കാരൻ തട്ടിയെടുത്തു.
പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്ന ക്ലാർക്ക് ആണ് നഗരസഭയുടെ അക്കൗണ്ടിൽ നിന്നും സ്വകാര്യ വ്യക്തിയുടെ അക്കൗണ്ടിലേക്ക് മൂന്നു കോടിക്ക് മുകളിലുള്ള തുക പലതവണയായി വക മാറ്റി തട്ടിയെടുത്തത്. കോട്ടയം നഗരസഭയിൽ നേരത്തെ ജോലി ചെയ്തിരുന്ന ആളും നിലവിൽ വൈക്കം നഗരസഭയിൽ ജോലി ചെയ്യുന്ന ആളുമായ അഖിൽ സി വർഗീസിനെതിരെ നഗരസഭാ സെക്രട്ടറി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.
2020 മുതൽ അഖിൽ കോട്ടയം നഗരസഭയിലെ പെൻഷൻ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന സമയത്താണ് തട്ടിപ്പ് നടന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കോട്ടയം നഗരസഭയിലെ ധനകാര്യ വിഭാഗം വിരമിച്ച ജീവനക്കാരുടെ അക്കൗണ്ട് സ്റ്റേറ്റ്മെൻറ് വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് വ്യാപകമായ ക്രമക്കേട് കണ്ടെത്തിയത്. വിരമിച്ച ജീവനക്കാരുടെ അക്കൗണ്ട് വിവരങ്ങളിൽ ഗുരുതരമായ ക്രമക്കേട് ഉണ്ടെന്ന് ധനകാര്യ വിഭാഗം ഓഡിറ്റിംഗ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിലാണ് ശ്യാമള പി എന്ന അക്കൗണ്ടിലേക്ക് ക്രമരഹിതമായ രീതിയിൽ തുക ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തിയത്. ഇതേ തുടർന്ന് ധനകാര്യ വിഭാഗം പരിശോധന നടത്തിയപ്പോഴാണ് മാസത്തിൽ 4 ലക്ഷം രൂപ വരെ പല ഘട്ടങ്ങളിലായി മൂന്ന് കോടിയിൽപരം രൂപ അഖിൽ തട്ടിയെടുത്തതായി കണ്ടെത്തിയത്.
ക്രമക്കേട് സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിച്ചതോടെയാണ് നഗരസഭാ സെക്രട്ടറി ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന് പരാതി നൽകിയത്. വിഷയത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോട്ടയം നഗരസഭയുടെ അനാസ്ഥയും ക്രമക്കേടും ആണ് ഇത്തരത്തിൽ ഒരു തട്ടിപ്പ് നടത്താൻ ഉദ്യോഗസ്ഥന് ഇട നൽകിയതെന്ന് ആരോപണമാണ് പ്രതിപക്ഷ നേതാവ് അഡ്വ ഷീജ അനിൽ ഉയർത്തുന്നത്. നഗരസഭയുടെ കിടുകാര്യസ്ഥതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇതൊന്നും ഷീജ അനിൽ ആരോപിച്ചു. ക്രമരഹിതമായ ഇടപാടുകളിൽ നഗരസഭ അധികൃതർക്കും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.



