video
play-sharp-fill

കോട്ടയം നഗരസഭ കളഞ്ഞത് രാഷ്ട്രീയ പാർട്ടികളുടെ കയ്യിലിരുപ്പ്; കോൺഗ്രസ് ഗ്രൂപ്പ് കളിച്ച് ഭരണം കളഞ്ഞു; കയ്യിൽക്കിട്ടേണ്ട ഭരണം തുലച്ചത് സി.പി.എമ്മിന്റെ ഗ്രൂപ്പിസവും കേരള കോൺഗ്രസിനെ ഒതുക്കാനുള്ള ശ്രമവും

കോട്ടയം നഗരസഭ കളഞ്ഞത് രാഷ്ട്രീയ പാർട്ടികളുടെ കയ്യിലിരുപ്പ്; കോൺഗ്രസ് ഗ്രൂപ്പ് കളിച്ച് ഭരണം കളഞ്ഞു; കയ്യിൽക്കിട്ടേണ്ട ഭരണം തുലച്ചത് സി.പി.എമ്മിന്റെ ഗ്രൂപ്പിസവും കേരള കോൺഗ്രസിനെ ഒതുക്കാനുള്ള ശ്രമവും

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരസഭയിൽ ഭരണം തുലച്ചത് ഇരു മുന്നണികളുടെയും കയ്യിലിരുപ്പ്. ഗ്രൂപ്പിസവും തമ്മിലടിയും തന്നെയാണ് നഗരസഭ ഭരണം കോൺഗ്രസിന്റെ കയ്യിൽ നിന്നും നഷ്ടമാകാൻ ഇടയാക്കിയത്. എന്നാൽ, കേരള കോൺഗ്രസിനെ വിലകുറച്ച് കാണുകയും, സി.പി.എമ്മിനുള്ളിലെ വ്യക്തി താല്പര്യങ്ങളുമാണ് നഗരസഭ ഭരണം കയ്യെത്തും ദൂരത്ത് സി.പി.എമ്മിനു കൈവിട്ടതിന്റെ കാരണം.

കോട്ടയം നഗരസഭയിൽ പല വാർഡുകളിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ വേണ്ടി നേതാക്കന്മാരും പ്രവർത്തകരും അക്ഷീണം പരിശ്രമിച്ചു. ഇതോടെയാണ് ജയിക്കാവുന്ന സീറ്റുകളിൽ പോലും കോൺഗ്രസ് ബഹുദൂരം പിന്നിലായി പോയത്. നേതാക്കന്മരുടെ താല്പര്യ സംരക്ഷണത്തിനായി പല വാർഡുകളിലും ജയസാധ്യത പോലുമില്ലാത്ത സ്ഥാനാർത്ഥികളെയാണ് നിർത്തിയതെന്നു ഒരു വിഭാഗം ആരോപിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭയിലെ പല വാർഡുകളിലും സ്ഥാനാർത്ഥികളെ ജയിപ്പിക്കാൻ പ്രവർത്തകർ കച്ചകെട്ടി ഇറങ്ങിയപ്പോൾ, ഈ വാർഡുകളിൽ നിന്നും പല നേതാക്കളും ഒളിച്ചോടുകയായിരുന്നു എന്നു സ്ഥാനാർത്ഥികൾ തന്നെ കുറ്റപ്പെടുത്തുന്നു. നഗരത്തിലെ പല വാർഡുകളുടെയും ചുമതലയുണ്ടായിരുന്ന പല കോൺഗ്രസ് നേതാക്കളും ആ പ്രദേശത്തേയ്ക്കു പോലും എത്തിയിട്ടില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.

സംസ്ഥാനത്തെമ്പാടും കേരള കോൺഗ്രസിനെ ഇടതു മുന്നണി ഇരുകയ്യും നീട്ടി സ്വീകരിച്ചപ്പോൾ, കോട്ടയം നഗരസഭയിൽ നഗരമധ്യത്തിലെ വാർഡുകളിൽ കൊടും ചതിയാണ് സി.പി.എമ്മിലെ ഒരു വിഭാഗം കേരള കോൺഗ്രസിനോടു ചെയ്തത്. ഇതിനുള്ള തിരിച്ചടിയാണ് നഗരത്തിൽ കയ്യിൽക്കിട്ടിയ ഭരണം കൈവിട്ട് പോയത്.

കോൺഗ്രസിന്റെ കോട്ടയായ 24 ആം വാർഡിൽ സി.എൻ സത്യനേശൻ എന്ന അതികായനെ പരാജയപ്പെടുത്തിയത് തന്നെ പാർട്ടിയിലെ വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടർന്നാണ്. വിജയ സാധ്യത ഏറെയുള്ള വാർഡിൽ സത്യനേശനെ സ്ഥാനാർത്ഥിയാക്കാതെ കോൺഗ്രസിന്റെ കോട്ടയിലാണ് ഇദ്ദേഹത്തെ ഇറക്കിയത്. ഏറെ പ്രതീക്ഷയുണ്ടായിരുന്ന വാർഡിൽ കോൺഗ്രസിന് റിബൽ സ്ഥാനാർത്ഥിയുണ്ടായിട്ടും പാർട്ടിയ്ക്കു പച്ചതൊടാനായില്ല.

കേരള കോൺഗ്രസിനു നിർണ്ണായക സ്വാധീനമുള്ള വാർഡായിരുന്നു ഇത്. ഈ വാർഡിൽ മത്സരിക്കാൻ ആവശ്യപ്പെട്ട കേരള കോൺഗ്രസ് സ്ഥാനാർത്ഥിയ്ക്കു നൽകാതെ, ബലം പ്രയോഗിച്ചാണ് സി.പി.എമ്മിലെ ഒരു വിഭാഗം ഈ സീറ്റ് പിടിച്ചെടുത്തത്. ഇത് അടക്കമുള്ള വിഷയങ്ങൾ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനു തിരിച്ചടിയായിട്ടുണ്ട്.

ഇത് കൂടാതെയാണ് 22 ആം വാർഡ് ആദ്യം കേരള കോൺഗ്രസിനു നൽകിയ ശേഷം പിന്നീട് സ്ഥാനാർത്ഥിയെ മാറ്റി ജനതാദള്ളിനെ നിർത്തിയത്. ഇടതു മുന്നണിയിലെ സൗഹൃദ മത്സരമെന്നു വിശേഷിപ്പിച്ച വാർഡിൽ ഇടതു സ്ഥാനാർത്ഥിയായി മത്സരിച്ച ജനതാദള്ളുകാരൻ നാലാം സ്ഥാനത്തേയ്ക്കു പിൻതള്ളപ്പെട്ടു.