video
play-sharp-fill

കോട്ടയം നഗരസഭയിൽ നടക്കുന്നത് വൻ കൊള്ള: തട്ടിപ്പിന് കുടപിടിച്ച് ചെയർപേഴ്‌സണും സെക്രട്ടറിയും; സ്വകാര്യബാങ്കിലേയ്ക്ക് നഗരസഭയുടെ കോടികൾ മാറ്റിയ വകയിൽ സമ്മാനമായി ലഭിച്ചത്  രണ്ടു സ്‌കൂട്ടർ; അഴിമതിയിൽ മുങ്ങി കോട്ടയം നഗരസഭ; വിജിലൻസിനു പരാതി

കോട്ടയം നഗരസഭയിൽ നടക്കുന്നത് വൻ കൊള്ള: തട്ടിപ്പിന് കുടപിടിച്ച് ചെയർപേഴ്‌സണും സെക്രട്ടറിയും; സ്വകാര്യബാങ്കിലേയ്ക്ക് നഗരസഭയുടെ കോടികൾ മാറ്റിയ വകയിൽ സമ്മാനമായി ലഭിച്ചത് രണ്ടു സ്‌കൂട്ടർ; അഴിമതിയിൽ മുങ്ങി കോട്ടയം നഗരസഭ; വിജിലൻസിനു പരാതി

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരസഭയിൽ ഒറ്റ സീറ്റിന്റെ പിൻബലത്തിൽ നടക്കുന്ന ഭരണത്തിന്റെ തണലിൽ നടക്കുന്നത് വൻ കൊള്ള.

നഗരസഭ കൗൺസിലോ മുതിർന്ന അംഗങ്ങളോ അറിയാതെ കോടികളുടെ അക്കൗണ്ട് സ്വകാര്യ ബാങ്കിലേയ്ക്കു മാറ്റി നൽകിയതിനു സമ്മാനമായി ലഭിച്ചത് രണ്ട് സ്‌കൂട്ടറുകൾ. അഴിമതിയ്ക്ക് സമ്മാനമായി ലഭിച്ചത് ലക്ഷങ്ങൾ വിലയുള്ള സ്‌കൂട്ടറുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭയുടെ ഒരുകോടി രൂപയാണ് സിറ്റി യൂണിയൻ ബാങ്കിലെ പുതിയ അക്കൗണ്ടിലേക്ക് മാറ്റിയത്. നഗരസഭയുടെ പഞ്ചാബ് നാഷണൽ ബാങ്കിലുള്ള അക്കൗണ്ടിൽ നിന്നുമാണ് പണം പിൻവലിച്ച് സിറ്റി യൂണിയൻ ബാങ്കിലെ പുതിയ അക്കൗണ്ടിലേക്ക് മാറ്റിയത്.

കഴിഞ്ഞ മാർച്ചിൽ നടന്ന സംഭവം സെക്രട്ടറിയോ, നഗരസഭ അദ്ധ്യക്ഷയോ, ഉപാദ്ധ്യക്ഷനോ അറിഞ്ഞിരുന്നില്ലെന്ന് അവർ പറയുന്നു. എന്തായാലും, പുതിയ അക്കൗണ്ടിൽ പണം നിക്ഷേപിച്ചതിന്റെ പേരിൽ ബാങ്കിന്റെ പാരിതോഷികം സ്‌കൂട്ടർ രൂപത്തിൽ നഗരസഭയുടെ മുറ്റത്തെത്തിയതോടെയാണ് സംഭവം വിവാദമായത്.

സ്കൂട്ടർ കിട്ടിയത് കൂടാതെ മറ്റ് ചില ഇടപാടുകൾ നടന്നതായും തേർഡ് ഐ ന്യൂസിൻ്റെ അന്വഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഒരുകോടി രൂപയുടെ നിക്ഷേപത്തിന്റെ പേരിൽ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ബാങ്ക് നഗരസഭയ്ക്ക് പാരിതോഷികം നൽകിയത്. ഇതിലൊന്ന് കഴിഞ്ഞ ദിവസം നഗരസഭയിൽ എത്തിക്കുകയും ചെയ്തു.

ഇത് സംബന്ധിച്ച് പ്രതിപക്ഷ അംഗങ്ങൾ ചോദ്യം ചെയ്തതോടെയാണ് അക്കൗണ്ട് സംബന്ധിച്ചോ, നിക്ഷേപം സംബന്ധിച്ചോ തങ്ങൾക്ക് ഒന്നുമറിയില്ലെന്ന നിലപാടുമായി ചെയർപേഴ്‌സനും, സെക്രട്ടറിയും രംഗത്ത് എത്തിയത്.

ഇത്തരത്തിൽ അക്കൗണ്ട് എടുക്കുന്നത് സംബന്ധിച്ചോ, പണം വകമാറ്റുന്നത് സംബന്ധിച്ചോ ധനകാര്യകമ്മറ്റിയിലോ, കൗൺസിൽ യോഗത്തിലോ ഒരുവിധത്തിലുള്ള ചർച്ചയും ഉണ്ടായിട്ടില്ലെന്ന് ധനകാര്യ കമ്മറ്റി അംഗം കൂടിയായ പ്രതിപക്ഷ നേതാവ് ഷീജ അനിൽ ചൂണ്ടിക്കാട്ടി. സെക്രട്ടറിയോ, ചെയർപേഴ്‌സനോ അറിയാതെ ഉദ്യോഗസ്ഥർ അക്കൗണ്ട് തുടങ്ങി പണം നിക്ഷേപിച്ചു എന്ന വാദം അംഗീകരിക്കാനാവില്ല. വിഷയത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് ഷീജാ അനിൽ വിജിലൻസിനു പരാതിയും നൽകിയിട്ടുണ്ട്.

മാത്രമല്ല, ദേശസാത്കൃത ബാങ്കിലോ, ട്രഷറിയിലോ മാത്രമേ തദ്ദേശ സ്ഥാപനങ്ങൾ അക്കൗണ്ട് ആരംഭിക്കാവൂ എന്ന സർക്കാർ നിർദ്ദേശം കാറ്റിൽ പറത്തിയാണ് നഗരസഭയുടെ പുതിയ നടപടി.

എം പി ഫണ്ട് ചിലവഴിക്കുന്നതുമായി ബന്ധപ്പെട്ട് എടുത്ത അക്കൗണ്ടാണിതെന്നാണ് ഉദ്യോഗസ്ഥ വിശദീകരണം. എന്നാൽ ഈ അക്കൗണ്ടിലേക്ക് എം പി ഫണ്ടായി ഒരു രൂപ പോലും എത്തിയിട്ടില്ലെന്ന് പ്രതിപക്ഷ കൗൺസിൽ അംഗം എൻ എൻ വിനോദ് ചൂണ്ടിക്കാട്ടി. സംഭവം വിവാദമായതോടെ വാഹനം തിരികെ നൽകി പണം പിൻവലിക്കാമെന്ന് സെക്രട്ടറിയും നഗരസഭ അദ്ധ്യക്ഷയും കൗൺസിൽ യോഗത്തിൽ ഉറപ്പ് നൽകി.

എന്നാൽ, വിഷയത്തിൽ തങ്ങൾക്ക് ഒന്നും അറിയില്ലെന്ന നിലപാടാണ് നഗരസഭ അദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ സ്വീകരിച്ചത്. നഗരസഭ വൈസ് ചെയർമാൻ ബി.ഗോപകുമാറും തന്നോട് ആലോചിക്കാതെയാണ് വിഷയം ചർച്ചയ്ക്ക് എടുത്തതെന്നും, ബാങ്ക് അക്കൗണ്ട് മാറ്റിയതെന്നും ആരോപിച്ചു.

നഗരസഭ അംഗങ്ങളിൽ ചിലർക്ക് തീരുമാനം എടുത്തതിൽ ലക്ഷങ്ങൾ കൈക്കൂലിയായി ലഭിച്ചിട്ടുണ്ടെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. അക്കൗണ്ട് മാറ്റിയതിനു ബാങ്ക് ഇവർക്ക് പാരിതോഷികം നൽകിയിട്ടുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഒരാളുടെ ഭൂരിപക്ഷത്തിൽ ഭരണം നടത്തുന്ന നഗരസഭയിൽ വൻ കല്ലുകടിയായി മാറിയിരിക്കുകയാണ് ഇപ്പോൾ ഉയർന്ന വിവാദം.