കോട്ടയം നാ​ഗമ്പടത്ത് വൻ തീ പിടുത്തം; നഗരസഭയുടെ മാലിന്യകൂമ്പാരത്തിനും സമീപത്തെ പുസ്തക കടക്കും തീപിടിച്ചു

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: നാ​ഗമ്പടത്ത് വൻ തീ പിടുത്തം. നഗരസഭയുടെ മാലിന്യകൂമ്പാരത്തിനും സമീപത്തെ പുസ്തക കടക്കുമാണ് തീപിടിച്ചത്

video
play-sharp-fill

രാത്രി 8.30ഓടെയാണ് തീപിടിത്തം ഉണ്ടായത്.

നഗരസഭ മാലിന്യം തള്ളുന്ന ഭാഗത്താണ് തീപിടുത്തം ഉണ്ടായത്. അത് പടർന്ന് കുര്യൻ ഉതുപ്പ് റോഡിലെ പഴയ പുസ്തകങ്ങൾ വിൽക്കുന്ന കടയ്ക്കും തീ പിടിച്ചു. കട പൂർണമായും കത്തിനശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്ത് നിന്ന് ഫയർ ഫോഴ്സെത്തി തീ അണച്ചുകൊണ്ടിരിക്കുകയാണ്.

തീ ആളി പടർന്നിരിക്കുകയാണ്. തീ പടർന്നത് എങ്ങനെയാണ് എന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല.

ന​ഗരസഭ വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം കൊണ്ടു തള്ളുന്നത് ഇവിടെയാണ്. ഇതിനെതിരെ നിരവധി തവണ നാട്ടുകാർ പരാതിപ്പെട്ടിരുന്നു.എന്നാൽ ന​ഗരസഭ ഇതിനെതിരെ കണ്ണടയ്ക്കുകയാണ് ചെയ്തിരുന്നത്.