കോട്ടയം മണർകാട് നാലുമണി കാറ്റിന് സമീപം പാടശേഖരത്തിൽ വയോധികൻ്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് മണർകാട് സ്വദേശി; ഷാപ്പിൽ നിന്ന് പോകുന്ന വഴി കാലു തെറ്റി പാടശേഖരത്തിൽ വീണതാകാമെന്ന് പൊലീസ്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: മണർകാട് നാലുമണി കാറ്റിന് സമീപം പാടശേഖരത്തിൽ വയോധികൻ്റെ മൃതദേഹം കണ്ടെത്തി.

കുഴിപ്പുരയിടം ചേലാകുന്ന് ഔസേഫ് യോഹന്നാൻ(76) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലു മണിക്കാറ്റിലെ ഷാപ്പിന് സമീപത്തെ പാടശേഖരത്തിലെ ചെളിക്കുള്ളിൽ താഴ്ന്ന നിലയിലായിരുന്നു മൃതദേഹം. ഇയാളും ഭാര്യയും മാത്രമാണ് വീട്ടിൽ താമസം.

എന്നും വൈകിട്ട് ഇയാൾ ഷാപ്പിൽ എത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞു.

ഷാപ്പിൽ നിന്ന് വീട്ടിലേയ്ക്ക് നടന്ന് പോകുന്ന വഴി കാലു തെറ്റി ഇയാൾ പാടശേഖരത്തിൽ വീണതാകാമെന്ന് പൊലീസ് പറഞ്ഞു. മണർകാട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.