play-sharp-fill
മണ്ഡലകാലം തുടങ്ങിയതോടെ താറുമാറായി ജില്ലയിലെ മോട്ടോർ വാഹന വകുപ്പ്; മുകളിൽ പിടിപാടുള്ള ഉദ്യോഗസ്ഥർ സുഖ ജോലി തേടി ശബരിമല റൂട്ടിൽ സ്ഥാനം പിടിച്ചതോടെ പെരുവഴിയിലായി ആർടിഒ ഓഫീസുകളും, എൻഫോഴ്സ്മെന്റ് ഓഫീസുകളും

മണ്ഡലകാലം തുടങ്ങിയതോടെ താറുമാറായി ജില്ലയിലെ മോട്ടോർ വാഹന വകുപ്പ്; മുകളിൽ പിടിപാടുള്ള ഉദ്യോഗസ്ഥർ സുഖ ജോലി തേടി ശബരിമല റൂട്ടിൽ സ്ഥാനം പിടിച്ചതോടെ പെരുവഴിയിലായി ആർടിഒ ഓഫീസുകളും, എൻഫോഴ്സ്മെന്റ് ഓഫീസുകളും

കോട്ടയം : മണ്ഡലകാലം ആരംഭിച്ചതോടെ താറുമാറായി ജില്ലയിലെ മോട്ടോർ വാഹന വകുപ്പിന്റെ സംവിധാനങ്ങൾ.

ജില്ലയിലെ എൻഫോഴ്സ്മെൻ്റ് യൂണിറ്റുകളിൽ നിന്ന് എട്ട് എഎംവിഐമാരെ ശബരിമല സേഫ് സോൺ ഡ്യൂട്ടിക്കും , നാല് എഎംവിഐ മാരെ ജില്ലയിലെ സബ് ഓഫീസുകളിലേക്കും അയച്ചതോടെയാണ് മതിയായ ഉദ്യോഗസ്ഥരില്ലാതെ ജില്ലയിലെ മോട്ടോർ വാഹന വകുപ്പിൻറെ എൻഫോഴ്സ്മെൻറ് സംവിധാനങ്ങൾ താറുമാറിലായത്.

മുകളിൽ പിടിപാടുള്ള നാല് എഎംവിഐമാരെ ശബരിമല ആക്സിഡൻറ് ക്യുക്ക് റെസ്പോൺസ് ടീമിലേക്ക് നിയോഗിക്കുകയും ചെയ്തു. മറ്റ് നാല് എഎംവിഐ സബ് ഓഫീസുകളിലേക്കും നിയമിച്ചു. ശബരിമല ഡ്യൂട്ടിയിലെ സുഖസൗകര്യങ്ങൾ മൂലം പിടിപാടുള്ള നാല് ജീവനക്കാരാണ് ക്യുക്ക് റെസ്പോൺസ് ടീമിൽ സ്ഥാനമുറപ്പിച്ചത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ ജോലി ചെയ്യുന്നവർക്ക് ശബരിമല റൂട്ടിൽ അപകടങ്ങൾ ഉണ്ടായാൽ ഇടപെടുക മാത്രമാണ് ജോലി. ഇവർക്ക് ഒരു ദിവസം ജോലി ചെയ്താൽ രണ്ടുദിവസം അവധി ലഭിക്കും. ഇതുമൂലം ഇവിടെ ജോലി ചെയ്യുന്നവർക്ക് പരമസുഖം ആണ്.

ഈ സുഖസൗകര്യങ്ങൾ ആഘോഷിക്കാനാണ് ശബരിമല ഡ്യൂട്ടി ചോദിച്ചു വാങ്ങി പല മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും എരുമേലിയിലേക്ക് പോകുന്നത്.

എരുമേലിയിൽ 4 സ്ക്വാഡിലായി 12 ജീവനക്കാർ നിലവിലുള്ളപ്പോഴാണ് അധികമായി സബ് ഓഫീസുകളിൽ നിന്ന് നാല് എഎംവിഐ മാരെ കൂടി ക്യുക്ക് റെസ്പോൺസ് ടീമിലേക്ക് അയച്ചത്. ഇവർക്ക് പകരം എൻഫോഴ്സ്മെന്റ് യൂണിറ്റിൽ നിന്ന് നാല് എഎംവിഐ മാരെ സബ് ഓഫീസുകളിലേക്കും അയച്ചു. ഇതോടെയാണ് ഉദ്യോഗസ്ഥരില്ലാതെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഓഫീസിൻ്റെ താളം തെറ്റിയത്

വർക്കിംഗ് അറേഞ്ച്മെന്റിന്റെ ഭാഗമായി യൂണിറ്റുകളിലുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റരുത് എന്ന് 2023 മെയ് 5 ന് ഇറങ്ങിയ ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ് നിലനിൽക്കെയാണ് ഈ അട്ടിമറി.

കോട്ടയം ഇൻഫോഴ്സ്മെൻ്റ് യൂണിറ്റിലെ എട്ട് പേരെ ശബരിമല ഡ്യൂട്ടിക്കായും ,സബ്ബ് ഓഫീസുകളിലേക്ക് 4 പേരെയും മാറ്റിയിട്ടുണ്ട്. 12 ഉദ്യോഗസ്ഥർ മാറിയതോടെയാണ് കോട്ടയം എൻഫോഴ്സ്മെന്റ് യൂണിറ്റിന്റെ പ്രവർത്തനം അവതാളത്തിലായത്.