video
play-sharp-fill

Thursday, May 22, 2025
HomeUncategorizedമരിച്ചവരോടുള്ള അനാദരവ് നമ്മുടെ സംസ്‌കാരത്തിന് നിരക്കാത്തത് ; കോട്ടയത്ത് കോവിഡ് ബാധിച്ചയാളുടെ മൃതദേഹം സംസ്‌കാരം തടഞ്ഞവർക്കെതിരെ...

മരിച്ചവരോടുള്ള അനാദരവ് നമ്മുടെ സംസ്‌കാരത്തിന് നിരക്കാത്തത് ; കോട്ടയത്ത് കോവിഡ് ബാധിച്ചയാളുടെ മൃതദേഹം സംസ്‌കാരം തടഞ്ഞവർക്കെതിരെ കർശനമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇതുവരെ കേരളത്തിൽ നടന്നുകൊണ്ടിരുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ശോഭ കെടുത്തുന്ന തരത്തിലുള്ള സംഭവമാണ് കഴിഞ്ഞ ദിവസം കോട്ടയം മൂലവട്ടത്ത് അരങ്ങേറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

അതോടൊപ്പം കോട്ടയത്ത് കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം തടഞ്ഞ സംഭവത്തിൽ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മരിച്ചവരോടുള്ള അനാദരവ് നമ്മുടെ സംസ്‌കാരത്തിന് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹത്തിൽനിന്ന് രോഗം പകരാനുള്ള സാധ്യത കുറവാണ്. കേന്ദ്രസർക്കാർ ഇതിന് കോവിഡ് പ്രോട്ടോക്കോൾ പുറത്തിറക്കിയിട്ടുണ്ട്. ആ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംസ്‌കാരം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്‌കാരം തടയാൻ കൂട്ടം കൂടുന്നതാണ് അപകടകരം. സംസ്‌കാരം തടയാൻ ജനപ്രതിനിധി കൂടി ഉണ്ടായത് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. കേസിൽ ശക്തമായ നടപടിയെടുക്കാൻ പോലീസിന് നിർദേശം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കോട്ടയം നഗരസഭയിലെ മുട്ടമ്പലം വൈദ്യുതി ശ്മാശനത്തിൽ സംസ്‌കരിക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെയാണ് ബി.ജെ.പി കൗൺസിലറുടെ നേതൃത്വത്തിൽ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ സാന്നിധ്യത്തിൽ പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചയെത്തുടർന്ന് മൃതദേഹം മറ്റൊരിടത്ത് സംസ്‌കരിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. എന്നാൽ കഴിഞ്ഞ ദിവസം രാത്രി തന്നെ വൻ പൊലീസ് സന്നാഹത്തോടെ രാത്രി 11ന് മുട്ടമ്പലം വൈദ്യൂതി ശ്മാശനത്ത് തന്നെ മൃതദേഹം സംസ്‌കരിക്കുകായിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments