
കോട്ടയം:കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതി കോട്ടയം വെസ്റ്റ് പോലീസിന്റെ പിടിയിൽ.
കോട്ടയം വേളൂര്‍ മാണിക്കുന്നം ലളിതാസദനത്തില്‍ അഭിജിത്ത് എ നായര്‍ (23) ആണ് പിടിയിലായത്.
മാങ്ങാനം കളംബിക്കാട്ടു കുന്നു ഭാഗം താന്നിക്കല്‍ വീട്ടില്‍ ആദര്‍ശ് സോമന്‍ (23) ആണ് കൊല്ലപ്പെട്ടത്
ഇന്ന് പുലർച്ചെ 2 മണിയോടെ മാണിക്കുന്നം പെട്രോള്‍ പമ്പിനു എതിര്‍ വശത്തായുള്ള അഭിജിത്തിന്‍റെ വീട്ടിലെത്തിയ ആദര്‍ശിനെ അഭിജിത്ത് കുത്തി കൊലപ്പെടുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവർ തമ്മിൽ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കം നിലനിന്നതായി പറയപ്പെടുന്നു.
പ്രതിക്കെതിരെ മറ്റു കേസുകളും നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.




