ന്യായമായ നിയമ സഹായം ലഭിച്ചില്ല; കൊലക്കേസ് പ്രതിയായ പാമ്പാടി സ്വദേശിയെ 14 വര്‍ഷത്തിന് ശേഷം വെറുതെവിട്ട് ഹൈക്കോടതി; കോട്ടയം അഡീ. സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം ശിക്ഷയും പിഴയും റദ്ദാക്കി

Spread the love

കൊച്ചി: ന്യായമായ നിയമസഹായം ലഭ്യച്ചില്ലെന്ന പേരിൽ 14 വർഷമായി തടവില്‍ കഴിയുന്ന കൊലക്കേസ് പ്രതിയെ വെറുതെ വിട്ട് ഹൈകോടതി.

video
play-sharp-fill

കോട്ടയം കുന്നേല്‍പ്പീടികയില്‍ വിജീഷ് വധക്കേസിലെ പ്രതി പാമ്പാടി വെള്ളൂർ സ്വദേശി സി.ജി. ബാബുവിനെയാണ് കോടതി വെറുതെ വിട്ടത്. കോട്ടയം അഡീ. സെഷൻസ് കോടതി വിധിച്ച ജീവപര്യന്ത്യം ശിക്ഷയും പിഴയും റദ്ദാക്കുകയും ചെയ്തു.

പബ്ലിക് പ്രോസിക്യൂട്ടറുടെ അഭാവത്തില്‍ ജഡ്ജിക്ക് ആ ചുമതല ഏറ്റെടുക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് വി. രാജവിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുള്‍പ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റെ നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2011 സെപ്റ്റംബർ 18ന് ഓണാഘോഷത്തിനിടെയാണ് വിജീഷ് കുത്തേറ്റു മരിച്ചത്. പ്രോസിക്യൂട്ടറുടെ അഭാവത്തില്‍ വിചാരണ കോടതി ജഡ്ജി വിസ്താരം നടത്തിയിരുന്നെങ്കിലും വിചാരണ വേളയില്‍ പ്രതിക്ക് ന്യായമായ നിയമസഹായം ലഭിച്ചില്ലെന്ന് ഹൈകോടതി വിലയിരുത്തി.

തെളിവുകള്‍ ശരിയായി വിലയിരുത്തിയില്ലെന്നും യോഗ്യനായ അഭിഭാഷകന്റെ സഹായം ലഭിച്ചില്ലെന്നുമുള്ള പ്രതിയുടെ വാദവും ശരിവച്ചു.