
സ്വന്തം ലേഖകൻ
കോട്ടയം: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് മരിച്ചു. അതിരമ്പുഴ ആനമല തോരണംവച്ചതില്‍ സണ്ണി (57 ) ആണ് മരിച്ചത്.
വെള്ളിയാഴ്ചയാണ് സംഭവം. ഗൾഫിൽ ജോലി ചെയ്യുന്ന സണ്ണി ഭാര്യ മിനിയുമായി വാക്ക് തർക്കത്തിലേർപ്പെടുകയും തുടർന്ന് വെട്ടിപരിക്കേൽപിക്കുകയുമായിരുന്നു. സംശയ രോഗത്തെ തുടർന്നാണ് ഇവർ തമ്മിൽ വഴക്കുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യയെ വെട്ടിയ ശേഷം സണ്ണി ആത്മഹത്യയ്ക്കു ശ്രമിക്കുകയും തുടർന്ന് നാട്ടുകാർ ചേർന്ന് ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. ഇന്ന് രാവിലെയാണ് സണ്ണി മരണത്തിന് കീഴടങ്ങിയത്. പരിക്കേറ്റ മിനി മണർകാടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഏറ്റുമാനൂർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു