
സ്വന്തം ലേഖകൻ
കോട്ടയം ∙ ഭാര്യയെയും രണ്ട് പെൺമക്കളെയും പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം.യുവാവ് അറസ്റ്റിൽ. കട്ടപ്പന സ്വദേശി വിജേന്ദ്രൻ (45) ആണ് ഗാന്ധിനഗർ പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാവിലെ 6ന് ആർപ്പൂക്കര കോലേട്ടമ്പലം ഭാഗത്താണു സംഭവം.
വിജേന്ദ്രന്റെ ഭാര്യ ലക്ഷ്മിയും (40) പതിനഞ്ചും പതിമൂന്നും വയസ്സുള്ള പെൺമക്കളും കോലേട്ടമ്പലത്ത് വാടകയ്ക്ക് താമസിക്കുകയാണ്.
ദമ്പതികൾ പിണങ്ങിക്കഴിയുകയാണെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സൗഹൃദം നടിച്ചെത്തിയ പ്രതി പെട്രോൾ ഒഴിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. അപകടം മനസ്സിലാക്കിയ മൂവരും അടുക്കളവാതിൽവഴി പുറത്തേക്ക് രക്ഷപ്പെടുകയായിരുന്നു.അഞ്ച് ലീറ്ററിന്റെ കന്നാസിലാണ് പെട്രോൾ കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.




