കോട്ടയം അഡീഷണല്‍ മുന്‍സിഫ് കോടതിയില്‍ മുന്‍സിഫിന്റെ കസേരയില്‍ കയറിയിരുന്ന് മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീ; സര്‍ക്കാര്‍ ഓഫീസുകളില്‍ പരാതിയുമായി കയറിയിറങ്ങി നടക്കുന്നത് സ്ഥിരം സ്വഭാവം; സംഭവമുണ്ടായത് കോടതി നടപടികള്‍ ആരംഭിക്കും മുന്‍പ്; രംഗം ശാന്തമാക്കിയത് പിങ്ക് പൊലീസ്

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

കോട്ടയം: കളക്ടറേറ്റ് വളപ്പിലെ അഡീഷണല്‍ മുന്‍സിഫിന്റെ കോടതിയില്‍ മുന്‍സിഫിന്റെ കസേരയില്‍ കയറിയിരുന്ന് മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീ. വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ പരാതിയുമായി കയറിയിറങ്ങി നടക്കുന്ന സ്വഭാവമുള്ള സ്്ത്രീയാണ് ഇവര്‍. ഇത്തരത്തില്‍ കോടതിയില്‍ എത്തിയപ്പോഴാണ് മുന്‍സിഫിന്റെ കസേരയില്‍ കയറിയിരുന്നത്. ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.

രാവിലെ 11 മണിയോടെയാണ് സാധാരണയായി കോടതി നടപടികള്‍ ആരംഭിക്കാറുള്ളത്. കളക്ടറേറ്റ് വളപ്പിനുള്ളില്‍ മൂന്നാം കോടതിയുടെ സമീപത്തായാണ് മുന്‍സിഫ് കോടതി പ്രവര്‍ത്തിക്കുന്നത്. കോടതിയില്‍ രംഗം വഷളായതോടെ മുന്‍സിഫ് എത്തും മുന്‍പ് തന്നെ പിങ്ക് പൊലീസ് എത്തി. പിങ്ക് പൊലീസ് സംഘമാണ് സ്ത്രീയെ അനുനയിപ്പിച്ച് ഇരിപ്പിടത്തില്‍ നിന്നും മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് ഇവരെ വനിതാ സെല്ലില്‍ എത്തിച്ച് ബന്ധുക്കളെ വിളിച്ചു വരുത്തി. ഇവര്‍ക്ക് ചികിത്സ നല്‍കണമെന്നു നിര്‍ദേശിച്ച ശേഷമാണ് മടക്കിയത്.