മീനച്ചിലാറ്റിലേക്ക് നഗരമാലിന്യം തള്ളുന്നു; നഗരസഭയ്ക്ക് എതിരെ പ്രതിഷേധിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് ഓഫിസിനു മുൻപിൽ പരിസ്ഥിതി സംഘടനയായ ഗ്രീൻ കമ്മ്യൂണിറ്റി ഇന്ന് ധർണ നടത്തും

Spread the love

കോട്ടയം: മീനച്ചിലാറ്റിലേക്ക് നഗരമാലിന്യം തള്ളുന്ന നഗരസഭയ്ക്ക് എതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് ഓഫിസിനു മുൻപിൽ പരിസ്ഥിതി സംഘടനാ കൂട്ടായ്മയായ ഗ്രീൻ കമ്യൂണിറ്റി ഇന്നു 10.30നു ധർണ നടത്തും. ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി സംസ്ഥാന സെക്രട്ടറി പി എൻ തങ്കച്ചൻ അധ്യക്ഷത വഹിക്കും. കെ ബിനു ഉദ്ഘാടനം ചെയ്യും.