കോട്ടയം ന​ഗരസഭയിൽ എട്ട് മണിക്കുള്ള സൈറൺ ഏഴ് മണിക്ക് അടിച്ചു; നൈറ്റ് ഡ്യൂട്ടിക്കെത്തിയ വാച്ച്മാന് അബദ്ധം പറ്റിയതെന്ന് ന​ഗരസഭ

കോട്ടയം ന​ഗരസഭയിൽ എട്ട് മണിക്കുള്ള സൈറൺ ഏഴ് മണിക്ക് അടിച്ചു; നൈറ്റ് ഡ്യൂട്ടിക്കെത്തിയ വാച്ച്മാന് അബദ്ധം പറ്റിയതെന്ന് ന​ഗരസഭ

സ്വന്തം ലേഖകൻ
കോട്ടയം; കോട്ടയം ന​ഗരസഭയിൽ എട്ട് മണിക്കുള്ള സൈറൺ ഏഴ്മണിക്ക് അടിച്ചു. ജനങ്ങൾ പരിഭ്രാന്തരായി.

സാധാരണ എട്ട് മണിക്കാണ് സൈറൺ അടിക്കാറുള്ളത്. എന്നാൽ ഇന്ന് അത് ഏഴ് മണിക്ക് മുഴങ്ങിയൾ കാര്യമെന്തെന്നറിയാതെ ജനങ്ങൾ പരിഭ്രാന്തരായി.

സാധാരണ ഏതെങ്കിലും വിശിഷ്ടവ്യക്തികൾ മരിക്കുമ്പോഴാണ് ഇത്തരത്തിൽ ന​ഗരസഭയിൽ സൈറൺ മുഴങ്ങാറുള്ളത്. പതിവില്ലാതെയുള്ള സൈറൺ കേട്ടപ്പോൾ വിവരം തിരക്കി തേർഡ് ഐ ന്യൂസിന്റെ ഓഫിസിലേക്ക് നിരവധി കോളുകൾ വന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് തേർഡ് ഐ ന്യൂസ് ന​ഗരസഭ അധികൃതരെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് നൈറ്റ് വാച്ച്മാന് അബദ്ധത്തിൽ എട്ട് മണിയെന്നുള്ളത് ഏഴ്മണിയായതെന്ന് മനസിലായത്.

ജില്ലയിൽ കുറച്ച് നേരത്തേക്ക് ന​ഗരസഭയിലെ സൈറൺ ചർച്ചാവിഷയമായി.