video
play-sharp-fill

എത്രനാൾ കണ്ണുചിമ്മാതെ കാവലിരുത്തും..? തിരുനക്കര ബ്രാഹ്മണസമൂഹ മഠത്തിന് സമീപം മാലിന്യം തള്ളുന്നുണ്ടോയെന്നറിയാൻ കോട്ടയം നഗരസഭ ശുചീകരണ തൊഴിലാളിയെ കാവലിരുത്തുന്നു; നിരീക്ഷണത്തിന് സി സി ടി വി സ്ഥാപിച്ചാൽ തീരാവുന്ന പ്രശ്നത്തിന് കൊതുക് കടിയും കൊണ്ട് ഉറക്കമൊഴിക്കുന്നത് പാവപ്പെട്ട തൊഴിലാളികൾ

എത്രനാൾ കണ്ണുചിമ്മാതെ കാവലിരുത്തും..? തിരുനക്കര ബ്രാഹ്മണസമൂഹ മഠത്തിന് സമീപം മാലിന്യം തള്ളുന്നുണ്ടോയെന്നറിയാൻ കോട്ടയം നഗരസഭ ശുചീകരണ തൊഴിലാളിയെ കാവലിരുത്തുന്നു; നിരീക്ഷണത്തിന് സി സി ടി വി സ്ഥാപിച്ചാൽ തീരാവുന്ന പ്രശ്നത്തിന് കൊതുക് കടിയും കൊണ്ട് ഉറക്കമൊഴിക്കുന്നത് പാവപ്പെട്ട തൊഴിലാളികൾ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: തിരുനക്കര ബ്രാഹ്മണസമൂഹ മഠത്തിന് സമീപം മാലിന്യം തള്ളുന്നുണ്ടോ എന്നറിയാൻ കോട്ടയം നഗരസഭ ശുചീകരണ തൊഴിലാളിയെ കാവലിരുത്തി. നാളുകളേറെയായി തിരുനക്കര ബ്രാഹ്മണ സമൂഹമഠത്തിനു സമീപത്തായിരുന്നു പ്രദേശത്തെ സ്ഥിരം മാലിന്യ നിക്ഷേപ കേന്ദ്രം. ദുർഗന്ധം കാരണം പരിസരത്തു കൂടി മൂക്ക് പൊത്താതെ യാത്ര ചെയ്യാനാവാത്ത അവസ്ഥയായിരുന്നു..

ജനവാസ മേഖലകൂടിയായ പ്രദേശത്ത് മാലിന്യ നിക്ഷേപം ഗുരുതരമായ പ്രശ്നങ്ങളായിരുന്നു സൃഷ്ടിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശവാസികൾ നിരന്തരം ആവശ്യപ്പെട്ടിട്ടും മാലിന്യ നിക്ഷേപം അവിടെനിന്നും മാറ്റാൻ നഗരസഭ അധികാരികൾ തയ്യാറായിരുന്നില്ല. നഗരസഭ വൈസ് ചെയർമാന്റെ വാർഡ് ആയിട്ടുകൂടി അലംഭാവം തുടർന്നപ്പോൾ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തുകയായി രുന്നു. ഒടുവിൽ നഗരസഭ പ്രദേശത്തെ മാലിന്യ നിക്ഷേപം നീക്കം ചെയ്ത ശേഷം അവിടമാകെ ക്ലോറിനേഷൻ നടത്തുകയും ചെയ്തു. ഇനിയാണ് ട്വിസ്റ്റ്.

മാലിന്യ നിക്ഷേപം നീക്കം ചെയ്ത പ്രദേശത്ത് ഏതെങ്കിലും സാമൂഹ്യ വിരുദ്ധർ വീണ്ടും മാലിന്യങ്ങൾ തള്ളുന്നുണ്ടോ എന്നറിയണമല്ലോ?അതിന്റെ പൂർണ ഉത്തരവാദിത്വം നഗരസഭയ്ക്ക് തന്നെയാണ്. സാധാരണഗതിയിൽ ഇത്തരം അവസരങ്ങളിൽ പൊതുവെ ചെയ്യുക പ്രദേശം നിരീക്ഷണത്തിൽ വരുന്ന തരത്തിൽ സി സി ടി വി ക്യാമറ സ്ഥാപിക്കുക എന്നതാണ്.

എന്നാൽ എവിടെയും പതിവ് പോലെ കോട്ടയം നഗരസഭ ഞെട്ടിച്ചു കളഞ്ഞു. പ്രദേശത്താരെങ്കിലും മാലിന്യം നിക്ഷേപിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഒരു ശുചീകരണ തൊഴിലാളിയെ തന്നെ അവിടെ ഡ്യൂട്ടിക്കിട്ടു. മറ്റെവിടെയും കാണാത്ത ദീർഘവീക്ഷണം.

മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് തടയാൻ ബ്രാഹ്മണസമൂഹമഠത്തിന് സമീപം ആളെയിരുത്തിയ നഗരസഭ,മറ്റിടങ്ങളിലെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾക്ക് സമീപവും ആളെ കവലിനിരുത്തുമോ?

ജനങ്ങളുടെ ന്യായമായ ചോദ്യം ഞങ്ങളും ചോദിക്കുകയാണ്. ഇതിനുള്ള ശാശ്വതമായ പരിഹാരം മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ ശുചീകരിച്ച് അവിടെങ്ങളിൽ സി സി ടി വി സ്ഥാപിക്കുക എന്നതാണ്. അതിനു പകരമാണ് രാത്രി കാലങ്ങളിൽ കൊതുകുകടിയും കൊണ്ട് നഗരസഭയിലെ ജീവനക്കാർ കവലിരിക്കേണ്ട ഗതികേട്..!