video
play-sharp-fill

തക്കാളിപ്പെട്ടിയല്ല, ഗോദറേജിന്റെ പൂട്ടുമില്ല..! കോട്ടയം നഗരസഭയില്‍ ലക്ഷങ്ങള്‍ വരുന്ന ദിവസ വരുമാനം സൂക്ഷിക്കുന്നത് പൊട്ടിപ്പൊളിഞ്ഞ ലോക്കറില്‍; നഗരസഭയുടെ ഫ്രണ്ട് ഓഫീസ് നനഞ്ഞൊലിക്കുന്നു; എല്ലാ നിര്‍മ്മിതികള്‍ക്കും ഫിറ്റ്‌നസ് കൊടുക്കുന്ന നഗരസഭ ഒട്ടും ഫിറ്റല്ല; ചിത്രങ്ങൾ കാണാം

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: നഗരത്തിലെ ചെറുതും വലുതുമായ എല്ലാ നിര്‍മ്മിതികള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കോട്ടയം നഗരസഭയുടെ ഫ്രണ്ട് ഓഫീസ് കെട്ടിടം ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ നിലയില്‍. സീലിംഗ് ഉള്‍പ്പെടെ ഇളകി അടര്‍ന്ന് പോയിട്ടും അത് പരിഹരിക്കാന്‍ യാതൊരു ശുഷ്‌കാന്തിയും നഗരസഭയ്ക്കില്ല. ഫ്രണ്ട് ഓഫീസിന്റെ മൂല ചോർന്നൊലിക്കാൻ തുടങ്ങിയിട്ട് നാളുകളായി

എന്നാല്‍, ഏറ്റവും ഗുരുതരമായ പിഴവ് ഇതൊന്നുമല്ല. നഗരസഭയുടെ ലക്ഷങ്ങള്‍ വരുന്ന ദിവസ വരുമാനം സൂക്ഷിക്കുന്നത് ഫ്രണ്ട് ഓഫീസിലുള്ള ഇടിഞ്ഞു പൊളിഞ്ഞ ഗോദറേജിന്റെ സേഫിലാണ്. യാതൊരു സുരക്ഷയുമില്ലാതെ ലക്ഷങ്ങളുടെ വരുമാനം കൈകാര്യം ചെയ്യുന്ന നഗരസഭ ജീവനക്കാരുടെ അവസ്ഥയും ദയനീയമാണ്. മഴ പെയ്താല്‍ കുട ചൂടി ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥയിലാണ് തങ്ങളെന്നാണ് ജീവനക്കാര്‍ രഹസ്യമായി സമ്മതിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച ദിവസത്തെ വരുമാനം ഈ തല്ലിപ്പൊള്ളി പെട്ടിക്കുള്ളില്‍ തന്നെയാണ് തിങ്കളാഴ്ച വരെ സൂക്ഷിക്കുന്നത്. ലക്ഷങ്ങള്‍ വരുന്ന വരുമാനം ഇത്രയും അലംഭാവത്തോടെ കൈകാര്യം ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണ്.