
നാളെ നറുക്ക് വീഴുന്നത് ഇടത്തോട്ടോ വലത്തോട്ടോ? ; നറുക്ക് അനുകൂലമാകുന്നവര്‍ കോട്ടയം നഗരസഭ ഭരിക്കും
സ്വന്തം ലേഖകന്‍
കോട്ടയം: നാളെ നറുക്ക് വീഴുമ്പോള്‍ ഭാഗ്യം ആരെ കടാക്ഷിക്കും എന്ന് ഉറ്റുനോക്കുകയാണ് കോട്ടയത്തെ ഇടത് വലത് മുന്നണികള്‍. നറുക്ക് അനുകൂലമാകുന്നവര്‍ക്ക് നഗരസഭ ഭരിക്കാം. എല്‍ഡിഎഫിനും യുഡിഎഫിനും 22 അംഗങ്ങള്‍ വീതമായതോടെയാണ് കോട്ടയം നഗരസഭയിലെ അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് നറുക്കെടുപ്പ് വേണ്ടി വന്നത്.
എല്‍ഡിഎഫ് – 22, യുഡിഎഫ്- 21, ബിജെപി- 8, സ്വതന്ത്ര- 1 എന്നിങ്ങനെയായിരുന്നു കോട്ടയം നഗരസഭയിലെ കക്ഷിനില. കോണ്‍ഗ്രസ് വിമതയായ ബിന്‍സി സെബാസ്റ്റിയന്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ എല്‍ഡിഎഫിനും യുഡിഎഫിനും 22 വീതം അംഗങ്ങളായി. ബിന്‍സിയ്ക്ക് ചെയര്‍പേഴ്‌സണ്‍ പദവിയാണ് യുഡിഎഫ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എട്ട് അംഗങ്ങളുള്ള ബിജെപി സ്വന്തം നിലയില്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കും. അട്ടിമറികള്‍ നടന്നില്ലെങ്കില്‍ ഇടത്പക്ഷത്തിനും വലത്പക്ഷത്തിനും തുല്യവോട്ടുകള്‍ ആകും. ഇതോടെ അദ്ധ്യക്ഷയെ കണ്ടെത്താന്‍ നറുക്കിടും.
മുന്‍ധാരണ പ്രകാരം യുഡിഎഫിന്റെ അദ്ധ്യക്ഷ സ്ഥാനാര്‍ത്ഥി ബിന്‍സി സെബാസ്റ്റ്യനാണ്. അഞ്ച് വര്‍ഷവും അദ്ധ്യക്ഷ സ്ഥാനമാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പരാജയപ്പെട്ടാല്‍ അഞ്ച് വര്‍ഷം സ്ഥിരം സമിതി അദ്ധ്യക്ഷസ്ഥാനാണ് യുഡിഎഫ് ബിന്‍സിക്ക് നല്‍കുക. ല്‍ഡിഎഫിന്റെ അധ്യക്ഷ സ്ഥാനാര്‍ത്ഥി സിപിഎമ്മിന്റെ ഷീജാ അനിലാണ്.