
കോട്ടയം : നഗരസഭയിലെ 211 കോടിയുടെ ക്രമക്കേടില്‍ ഭരണ സമിതിയിലെ ഭിന്നത പരസ്യമായി. ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചെയര്‍മാന്‍ ഗോപകുമാര്‍ നഗരസഭ അധ്യക്ഷക്ക് കത്ത് നല്‍കി.
ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനാണ് ഗോപകുമാര്‍. ചെയര്‍പേഴ്‌സണും, വൈസ് ചെയര്‍പേഴ്‌സണും തമ്മില്‍ വാക്കേറ്റവുമുണ്ടായി. നഗരസഭ അംഗങ്ങള്‍ അനധികൃത സ്വത്ത് സമ്ബാദിച്ചതിലും അന്വേഷണം വേണമെന്നും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ആവശ്യം ഉയര്‍ന്നു.
ഇതിനിടയില്‍ ഒരാഴ്ച മുമ്ബ് കോട്ടയം നഗരസഭയില്‍ മുന്‍ ജീവക്കാരന്‍ നടത്തിയ 2.39 കോടിയുടെ പെന്‍ഷന്‍ തട്ടിപ്പു കേസില്‍ എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. കൃത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ സെക്രട്ടറി, ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയ്ക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്. സെക്രട്ടറി അനില്‍ കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണ റിപ്പോട്ടില്‍ നടപടിയ്ക്ക് ശിപാര്‍ശ ചെയ്യുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തട്ടിപ്പ് നടത്തിയ മുന്‍ ക്ലര്‍ക്ക് അഖിന്റെ ഫയലുകള്‍ ജൂനിയര്‍ സൂപ്രണ്ടോ, അക്കൗണ്ടന്റോ പരിശോധിച്ചില്ല. ട്രഷറിയിലേക്കു നല്‍കിയ സാക്ഷ്യപ്പെടുത്തിയ കത്ത് അകൗണ്ടുകള്‍ പരിശോധിക്കാതെയാണ് സെക്രട്ടറി നല്‍കിയത്. അന്വേഷണത്തില്‍ ഒരു ജീവനക്കാരി മാത്രമാണ് വിശദീകരണം നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.