video
play-sharp-fill

കോട്ടയം നഗരസഭയില്‍ ശുചീകരണ തൊഴിലാളികളെ നിയമിച്ചതിന്റെ പേരില്‍ വന്‍ അഴിമതി; എംപ്ലോയ്‌മെന്റ് എക്‌സ്‌ച്ചേഞ്ചില്‍ നിന്ന് നിയമിക്കാന്‍ നിര്‍ദ്ദേശിച്ചത് 50 തൊഴിലാളികളെ; മുഴുവന്‍ നിയമനങ്ങളും വീതം വച്ചെടുത്ത് യുഡിഎഫും എല്‍ഡിഎഫും ബിജെപിയും; നിയമനങ്ങള്‍ക്ക് പിന്നില്‍ നടന്നത് വന്‍ കോഴക്കളി

കോട്ടയം നഗരസഭയില്‍ ശുചീകരണ തൊഴിലാളികളെ നിയമിച്ചതിന്റെ പേരില്‍ വന്‍ അഴിമതി; എംപ്ലോയ്‌മെന്റ് എക്‌സ്‌ച്ചേഞ്ചില്‍ നിന്ന് നിയമിക്കാന്‍ നിര്‍ദ്ദേശിച്ചത് 50 തൊഴിലാളികളെ; മുഴുവന്‍ നിയമനങ്ങളും വീതം വച്ചെടുത്ത് യുഡിഎഫും എല്‍ഡിഎഫും ബിജെപിയും; നിയമനങ്ങള്‍ക്ക് പിന്നില്‍ നടന്നത് വന്‍ കോഴക്കളി

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: നഗരസഭയില്‍ ശുചീകരണ തൊഴിലാളികളെ നിയമിച്ചതിന്റെ പേരില്‍ വന്‍ അഴിമതി. നഗരത്തില്‍ ദിനംപ്രതി കുമിഞ്ഞ് കൂടുന്ന മാലിന്യം നീക്കം ചെയ്യാന്‍ ആവശ്യത്തിന് ശുചീകരണ തൊഴിലാളികള്‍ ഇല്ലാതിരുന്നത് വലിയ പ്രതിസന്ധിയായിരുന്നു. ഈ സാഹചര്യത്തിലാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും അന്‍പത് തൊഴിലാളികളെ നിയമിക്കാന്‍ നഗരസഭയ്ക്ക് നിര്‍ദ്ദേശം ലഭിച്ചത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന തൊഴിലന്വേഷകരില്‍ നിന്നും മുന്‍ഗണനാ അടിസ്ഥാനത്തില്‍ നിയമനം നടത്താനായിരുന്നു നിര്‍ദ്ദേശം.

എന്നാല്‍, കാര്യങ്ങള്‍ തകിടം മറിഞ്ഞത് നഗരസഭാ കൗണ്‍സിലര്‍മാര്‍ സ്വന്തം നിലയ്ക്ക് നിയമനം നടത്തിയതോടെയാണ്. അന്‍പത് തൊഴിലാളികളെ നിയമിക്കണമെന്ന എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നിര്‍ദ്ദേശത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ച് ഏറ്റെടുത്ത് വീതം വച്ചു. യുഡിഎഫ് – 22, എല്‍ഡിഎഫ് – 20, ബിജെപി – 8 എന്നിങ്ങനെയാണ് ശുചീകരണ തൊഴിലാളികളെ വീതം വച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് മാസം മുന്‍പ് എംപ്ലോയ്‌മെന്റ് നിയമനത്തിന് ശുപാര്‍ശ ചെയ്‌തെങ്കിലും ഇതുവരെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. കൗണ്‍സിലര്‍മാരില്‍ പലരും കോഴ വാങ്ങിയാണ് ശുചീകരണ തൊഴിലാളി ലിസ്റ്റില്‍ ആളെ കയറ്റിയതെന്ന ആരോപണം ശക്തമാണ്. പാര്‍ട്ടി വ്യത്യാസമില്ലാതെ എല്ലാവരും ഇതിന് മറുപടി നല്‍കേണ്ട സാഹചര്യം ഇന്ന് നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടായേക്കാം. കൃത്യമായ മറുപടി നല്‍കേണ്ട സാഹചര്യങ്ങളില്‍ പരസ്പരം ഉടക്കി കൗണ്‍സില്‍ അലസിപ്പിരിയുന്ന സ്ഥിരം തന്ത്രം തന്നെയാണ് ഇന്ന് നടക്കാനിരിക്കുന്ന കൗണ്‍സിലിലും കൗണ്‍സിലര്‍മാര്‍ പുറത്തെടുത്തേക്കാം.