play-sharp-fill
കോട്ടയം നഗരസഭയില്‍ ബിജെപി- കോണ്‍ഗ്രസ് ഒത്തുകളിയെന്ന് സിപിഎം ; വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ്‌കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ബിജെപിക്ക് നല്‍കാന്‍ കോണ്‍ഗ്രസ് മത്സരിച്ചുവെന്ന് ആരോപണം

കോട്ടയം നഗരസഭയില്‍ ബിജെപി- കോണ്‍ഗ്രസ് ഒത്തുകളിയെന്ന് സിപിഎം ; വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ്‌കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ബിജെപിക്ക് നല്‍കാന്‍ കോണ്‍ഗ്രസ് മത്സരിച്ചുവെന്ന് ആരോപണം

സ്വന്തം ലേഖകന്‍

കോട്ടയം: കോട്ടയം നഗരസഭയില്‍ ബി.ജെ.പിക്ക് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഉറപ്പാക്കുന്നതിന് വേണ്ടിയാണ്‌ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിച്ചതെന്ന് സി.പി.എം ആരോപണം. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും -ബി.ജെ.പിയും ഒത്തുകളിച്ചെന്നായിരുന്നു എല്‍.ഡി.എഫിന്റെ വാദം. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് ബി.ജെ.പിയുടെ 4 അംഗങ്ങളും എല്‍.ഡി.എഫിന്റെ 2 അംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അവശേഷിക്കുന്ന 2 സീറ്റുകളിലേക്കായിരുന്നു ബുധനാഴ്ച തെരഞ്ഞെടുപ്പ്.

ഇതില്‍ എല്‍.ഡി.എഫിന് രണ്ടംഗങ്ങളെ വിജയിപ്പിനുള്ള വോട്ട് ഉണ്ടായിരുന്നു. ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ബി.ജെ.പിക്കും എല്‍.ഡി.എഫിനും കക്ഷിനില തുല്യമാകുകയും അധ്യക്ഷനെ ടോസിലൂടെ കണ്ടെത്താനും സാധിക്കുമായിരുന്നു എന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ, അപ്രതീക്ഷിതമായി യുഡിഎഫ് കോണ്‍ഗ്രസ് അംഗം
ജൂലിയസ് ചാക്കോയെ മത്സരിപ്പിച്ചു. ഇതോടെ സി.പി.എമ്മിലെ ഒരു അംഗം പരാജയപ്പെട്ടു. ബി.ജെ.പി-4, എല്‍.ഡി.എഫ്-3, കോണ്‍ഗ്രസ്-1 എന്നിങ്ങനെയായി കക്ഷിനില. ഇതോടെ ബി.ജെ.പി അധ്യക്ഷസ്ഥാനം ഉറപ്പാക്കി.

മത്സരിക്കാതെ മാറിനിന്നാല്‍ അധ്യക്ഷസ്ഥാനം ബി.ജെ.പിക്ക് ഉറപ്പാക്കുന്ന സാഹചര്യം ഒഴിവാക്കാമെന്നിരിക്കെ കോണ്‍ഗ്രസ് മത്സരിച്ചത് ബി.ജെ.പിയെ സഹായിക്കാനാണെന്ന് സി.പി.എം കൗണ്‍സിലര്‍ ഷീജ അനില്‍ ആരോപിച്ചു.

ഒരുപ്രതിനിധിപോലും ഇല്ലാതാകുന്ന സാഹചര്യം ഒഴിവാക്കാനാണ് മത്സരിച്ചതെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ പക്ഷം. മത്സരത്തില്‍ നിന്ന് മാറി നിന്നിരുന്നെങ്കില്‍ എട്ടംഗ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ കോണ്‍ഗ്രസ് പ്രാതിനിധ്യം ഉണ്ടാകില്ലായിരുന്നുെവന്നും ഇവര്‍ പറഞ്ഞു.

എന്നാല്‍ നഗരസഭയില്‍ എല്‍ഡിഎഫും യുഡിഎഫും തുല്യ അംഗബലത്തില്‍ നില്‍ക്കുമ്പോള്‍ വിവാദങ്ങളായ പല ബില്ലുകളും പാസ്സാക്കാന്‍ പറ്റുന്ന സാഹചര്യം ഉണ്ടാകില്ലെന്നതിനാല്‍ ഇത് മറികടക്കുന്നതിനായി ബിജെപിയെ കൂട്ട് പിടിച്ച് നഗരസഭയില്‍ അഴിമതി ഭരണം നടത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് എല്‍ഡിഎഫ് നേതാക്കള്‍ തേര്‍ഡ് ഐ ന്യൂസിനോട് പറഞ്ഞു.