
സ്വന്തം ലേഖിക
കോട്ടയം: സംസ്ഥാന ഗ്രന്ഥശാല കൗൺസിൽ സംസ്ഥാനത്തെ മുഴുവൻ ഗ്രന്ഥശാലകളേയും ബന്ധിപ്പിച്ചു കൊണ്ട് സൃഷ്ടിക്കുന്ന ചരിത്ര രചനയുടെ ഭാഗമായി കോട്ടയം മുനിസിപ്പൽ മേഖല ശിൽപ്പശാല മുട്ടമ്പലം മുൻസിപ്പൽ പബ്ലിക് ലൈബ്രറിയിൽ ചേർന്നു.
മുനിസിപ്പൽ കൗൺസിലർ പി ഡി സുരേഷ് ഉദ്ഘാടനം നിർവ്വഹിച്ച ശില്പശാലയിൽ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം കെ ജോസഫ് ക്ലാസ് നയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വേളൂർ ബോസ് പബ്ലിക് ലൈബ്രറി സെക്രട്ടറി ഷിബു, മുട്ടമ്പലം ലൈബ്രറി വൈസ്’ പ്രസിഡന്റ് സിബി കെ വർക്കി എന്നിവർ
ചർച്ചയിൽ പങ്കെടുത്തു.
താലൂക്ക് കമ്മിറ്റിയംഗം മനു കെ കെ അധ്യക്ഷതയും, മുട്ടമ്പലം ലൈബ്രറി സെക്രട്ടറി ശ്യാംകുമാർ സ്വാഗതവും, ലൈബ്രേറിയൻ ബാബു കൊച്ചറിയ നന്ദിയും പ്രകാശിപ്പിച്ചു.



