
മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറി കോട്ടയം ഓണാഘോഷം 2023
സ്വന്തം ലേഖകൻ
കോട്ടയം: മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിലെ 2023 ഓണാഘോഷം കോട്ടയം ജില്ലാ പോലീസ് മേധാവി ബഹു. K കാർത്തിക് I.P.S ഉൽഘാടനം നിർവഹിച്ചു. സുപ്രസിദ്ധ ചലച്ചിത്രതാരം കോട്ടയം രമേഷ് സമ്മാന വിതരണം നടത്തി.രാവിലെ കോട്ടയം മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ പതാക ഉയർത്തി ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.
ചെസ്,കാരംസ് മത്സരങ്ങളെ തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധങ്ങളായ മത്സര പരിപാടികൾ നടന്നു.ലൈബ്രറി വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ തിരുവാതിരകളി, ഓണം പാട്ട്, ബേബി പാറക്കടവൻ & ടീം നടത്തിയ നാടൻപാട്ട്, കരോക്കെ ഗാനമേള എന്നിവ നടന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജയികൾക്ക് സുപ്രസിദ്ധ ചലച്ചിത്രതാരം കോട്ടയം രമേശ് സമ്മാനങ്ങൾ വിതരണം ചെയ്തു.മുട്ടമ്പലം പ്രദേശത്തു നിന്നും വിവിധങ്ങളായ കഴിവുകളോടെ രാജ്യത്ത് ശ്രദ്ധിക്കപ്പെട്ട വിശിഷ്ട വ്യക്തികളെ ജില്ലാ പോലീസ് മേധാവി K.കാർത്തിക് IPS ആദരിച്ചു.സാംസ്കാരിക സമ്മേളനത്തിൽ ലൈബ്രറി വൈസ് പ്രസിഡൻറ് സിബി കെ വർക്കി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ശ്യാംകുമാർ സ്വാഗതം പറയുകയും സുപ്രസിദ്ധ ചിത്രകാരൻ കോട്ടയം രമേഷ് , ഫാദർ ഡോക്ടർ കെ എം ജോർജ് , ബേബി പാറക്കടവൻ എന്നിവർ ഓണ സന്ദേശം നൽകി.പി ഡി സുരേഷ്, റീബ വർക്കി,, (മുനിസിപ്പൽ കൗൺസിലേഴ്സ് )സുകു പി ഗോവിന്ദ് എന്നിവർ ആശംസകൾ അർപ്പിച്ചു. സാംസ്കാരിക സമ്മേളനത്തിന് ലൈബ്രറിയൻ ബാബു.K. കൃതജ്ഞത പറഞ്ഞു.