video
play-sharp-fill
കോട്ടയം നഗരസഭ കൗൺസിലർ ജിഷ ഡെന്നിയുടെ മൃതദേഹം നഗരസഭയിൽ പൊതുദർശനത്തിന് വച്ചു; സംസ്കാരം നാളെ

കോട്ടയം നഗരസഭ കൗൺസിലർ ജിഷ ഡെന്നിയുടെ മൃതദേഹം നഗരസഭയിൽ പൊതുദർശനത്തിന് വച്ചു; സംസ്കാരം നാളെ

സ്വന്തം ലേഖകൻ

കോട്ടയം : ഇന്നലെ അന്തരിച്ച കോട്ടയം നഗരസഭ കൗൺസിലർ ജിഷ ഡെന്നിയുടെ മൃതദേഹം നഗരസഭയിൽ പൊതുദർശനത്തിന് വച്ചു. നഗരസഭാ ചെയർപേഴ്സൺ, കൗൺസിലർമാർ, ജീവനക്കാർ, പൊതുപ്രവർത്തകർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.

പൊതുദര്‍ശനത്തിന് ശേഷം ഭൗതിക ശരീരം വിലാപയാത്രയായി ഭവനത്തിലേക്ക് കൊണ്ടുപോകും.സംസ്കാരം നാളെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭയുടെ 38-ാം വാർഡായ ചിങ്ങവനം പുത്തൻതോട് വാർഡിലെ കൗൺസിലറായിരുന്നു. കോൺഗ്രസ് കൗൺസിലറായ ജിഷ 2010 – 2015 കാലയളവിളും ജിഷ കൗൺസിലറായിരുന്നിട്ടുണ്ട്.

അര്‍ബുദ ബാധിതയായി ചികിത്സയിലായിരിക്കെയായിരുന്നു മരണം.
ആദ്യ തവണ കൗണ്‍സിലറായിരുന്നപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ടേമില്‍ മത്സരരംഗത്തുണ്ടായിരുന്നില്ല. അസുഖം ഭേദമായതോടെ ഇത്തവണ മത്സരിക്കുകയും വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു.

എന്നാല്‍ പിന്നീടും രോഗബാധയുണ്ടായതോടെ ചികിത്സയിലായിരുന്ന ജിഷ ഇന്നലെ വൈകിട്ട് 8.45 നാണ് അന്തരിച്ചത്. ചിങ്ങവനം തെക്കെ മഠത്തില്‍ ഡെന്നി കുര്യാക്കോസിന്റെ ഭാര്യയാണ്. പരേത മാരാരിക്കുളം വെളിപ്പറമ്പില്‍ പരേതനായ ലൂക്കോസിന്റെയും ലില്ലിക്കുട്ടിയുടെയും മകളാണ്. മക്കള്‍: കുര്യാക്കോസ്, ലൂക്കോസ്, സെബാന്‍.