play-sharp-fill
മരുന്നു വാങ്ങാൻ പണമില്ലാതെ കോട്ടയം നഗരസഭയുടെ ലൈബ്രറിയിലെ കാൻസർ ബാധിതനായ ജീവനക്കാരൻ മരണമടഞ്ഞു; ജീവനക്കാരൻ മരിച്ചതിന് പിന്നാലെ തടഞ്ഞുവെച്ച ശമ്പളം നൽകാൻ നടപടിയെടുത്ത് കോട്ടയം നഗരസഭ

മരുന്നു വാങ്ങാൻ പണമില്ലാതെ കോട്ടയം നഗരസഭയുടെ ലൈബ്രറിയിലെ കാൻസർ ബാധിതനായ ജീവനക്കാരൻ മരണമടഞ്ഞു; ജീവനക്കാരൻ മരിച്ചതിന് പിന്നാലെ തടഞ്ഞുവെച്ച ശമ്പളം നൽകാൻ നടപടിയെടുത്ത് കോട്ടയം നഗരസഭ

കോട്ടയം: മരുന്നു വാങ്ങാൻ പണമില്ലാതെ കോട്ടയം നഗരസഭയുടെ ലൈബ്രറിയിലെ ജീവനക്കാരൻ മരിച്ചു.
കാൻസർ ബാധിതനായ ജീവനക്കാരൻ മരിച്ചതിന് തൊട്ടു പിന്നാലെ തടഞ്ഞുവെച്ച ശമ്പളം നൽകാൻ നടപടിയെടുത്ത് കോട്ടയം നഗരസഭാ കൗൺസിൽ

കഴിഞ്ഞ 10 മാസക്കാലമായി തടഞ്ഞുവയ്ക്കപ്പെട്ടിരുന്ന ലൈബ്രറി ജീവനക്കാരുടെ ശമ്പളം ആണ് ഇന്നത്തെ കൗൺസിൽ നടപടികളിലൂടെ കൊടുക്കുവാൻ തീരുമാനമായത്.


ശമ്പളം കിട്ടാത്തത് മൂലം മരുന്ന് വാങ്ങുവാനും ദൈനംദിന കാര്യങ്ങൾ തള്ളി നീക്കുവാനും ജീവനക്കാർക്ക് കഴിഞ്ഞിരുന്നില്ല. സ്കൂൾ തുറന്നതോടെ കുട്ടികളുടെ പുസ്തകങ്ങൾ അടക്കം വാങ്ങി നൽകുവാനും രക്ഷിതാക്കൾക്ക് കഴിഞ്ഞിരുന്നില്ല.
അസുഖബാധിതനായ ജീവനക്കാരന് ചികിത്സാ ചെലവുകൾ നിർവ്വഹിക്കാൻ പോലും സാമ്പത്തിക ശേഷിയില്ലാതെയാണ് മരണപ്പെട്ടത്. ഈ സാഹചര്യത്തിൽ ഇന്ന് കൂടിയ കൗൺസിൽ യോഗത്തിൽ കൗൺസിലർമാരായ ജിബി ജോൺ, പി.ഡി സുരേഷ്, അജിത് പൂഴിത്തറ, എൻഎൻ വിനോദ്, റീബ വർക്കി എന്നിവർ അടിയന്തിര പ്രാധാന്യത്തോടെ കൊണ്ടുവന്ന വിഷയത്തിൻ മേൽ കൗൺസിലിൽ നടന്ന ചർച്ചകളുടെ ഭാഗമായാണ് ഇന്ന് ശമ്പള വിതരണത്തിനുള്ള തീരുമാനം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group