കോട്ടയം തിരുനക്കരയിൽ ബസ് സ്റ്റാൻഡ് കെട്ടിടം ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി വ്യാപാരികൾ;” ജനദ്രോഹത്തെ വെച്ച് പൊറുപ്പിക്കില്ലെന്നും, കെട്ടിടം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുൻസിപ്പാലിറ്റി സുപ്രിംകോടതിയിൽ അപേക്ഷ നൽകട്ടേയെന്നും” തോമസ് ചാഴിക്കാടൻ എം പി; വീഡിയോ കാണാം

Spread the love

കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടം ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി വ്യാപാരികൾ രം​ഗത്ത്. സ്റ്റാ​ന്‍​ഡി​ല്‍ ഇന്നു മുതൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏർപ്പെടുത്തിയ ന​ഗരസഭ അധികൃതർക്കെതിരെ സമാധാനപരമായ രീതിയിൽ പ്രതിഷധം നടത്തുമെന്ന് വ്യാപാരികൾ പറഞ്ഞിരുന്നു.

video
play-sharp-fill

രാവിലെ മുതൽ സ്റ്റാൻഡിനുള്ളിലെ കടയുടമകളും, ജീവനക്കാരും, കുടുംബാംഗങ്ങളും,വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളും ന​ഗരസഭയുടെ നടപടിക്കെതിരെ പ്രതിഷേധിക്കാൻ ഇവിടെ എത്തിയിരുന്നു. തുടർന്ന് ഉദ്യോ​ഗസ്ഥർ എത്തിയപ്പോൾ മുദ്രാവാക്യവുമായി വ്യാപാരികൾ പ്രതിഷേധിച്ചു.

തോമസ് ചാഴിക്കാടൻ എം. പി ഉൾപ്പെടെയുള്ളവർ വ്യാപാരികൾക്കൊപ്പം സമരരം​ഗത്ത് ഉണ്ടായിരുന്നു. കെട്ടിടം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുൻസിപ്പാലിറ്റി സുപ്രിംകോടതിയിൽ അപേക്ഷ നൽകട്ടേയെന്ന് തോമസ് ചാഴിക്കാടൻ എം പി പറഞ്ഞു. ജനദ്രോഹത്തെ വെച്ച് പൊറുപ്പിക്കില്ലെന്നും, സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ഏതാനും ജനപ്രതിനിധികൾ കാട്ടി കൂട്ടിയ പൊറാട്ട് നാടകം അം​ഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതിയുടെ തീരുമാനത്തെ തെറ്റ് ധരിപ്പിച്ച് വ്യാപാരികൾക്കിടയിൽ തെറ്റ് ധാരണകൾ പരത്തുന്നുവെന്ന് വ്യാപാരികൾ ആരോപിച്ചു.

വ്യാപാരി വ്യവസായി ജില്ലാ പ്രസിഡണ്ട്‌ എം കെ തോമസ് കുട്ടി, ഷീജ അനിൽ, വി ശശികുമാർ, പി ശശി കുമാർ, വിനോദ്, ജിബി ജോൺ എന്നിവർ പ്രതിഷേധ യോ​ഗത്തിൽ പങ്കെടുത്തു.