കോട്ടയം നഗരസഭയുടെ കെടുകാര്യസ്ഥതയ്ക്കെതിരെ എൽഡിഎഫിന്റെ പ്രതിഷേധ ധർണ ആരംഭിച്ചു; നഗരസഭയിൽ നടക്കുന്നത് അഴിമതിയുടെ കുത്തഴിഞ്ഞ ഭരണമെന്ന് പ്രതിപക്ഷനേതാവ് അഡ്വ. ഷീജാ അനിൽ; വീഡിയോ കാണാം
കോട്ടയം: നഗരസഭയുടെ കെടുകാര്യസ്ഥതെക്കെതിരെ എൽഡിഎഫിന്റെ പ്രതിഷേധ ധർണ ആരംഭിച്ചു.
നഗരസഭ ഓഫീസിന് മുൻപിൻ നടന്ന ധർണ ജില്ലാ കമ്മിറ്റിയംഗവും പ്രതിപക്ഷ നേതാവ് സത്യനേശൻ ഉദ്ഘാടനം ചെയ്തു. അഡ്വ ഷീജാ അനിൽ അധ്യക്ഷയായി. ഏരിയാ കമ്മിറ്റി സെക്രട്ടറി , ശശികുമാർ, വേണുക്കുട്ടൻ, എം എൻ വിനോദ്, തുടങ്ങി ഇടതുപക്ഷത്തിന്റെ പ്രാധാന നേതാക്കളെല്ലാം ധർണയിൽ പങ്കെടുക്കാനെത്തി.
കോട്ടയം നഗരസഭയിൽ നടക്കുന്നത് അഴിമതിയുടെ കുത്തഴിഞ്ഞ ഭരണമെന്ന് അഡ്വ. ഷീജാ അനിൽ ആരോപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പദ്ധതികൾ അട്ടിമറിക്കുന്ന ഭരണസമിതിയുടെ ഗൂഡ നീക്കം അവസാനിപ്പിക്കുക, നാടിന്റെ വികസനം അട്ടിമറിക്കുന്ന ഭരണകക്ഷിയെ ഒറ്റപ്പെടുത്തുക, കണ്ടിജെന്റ് ജീവനക്കാരുടെ നിയമനം എത്രയും വേഗം നടപ്പാക്കുക, ജീവനക്കാരുടെ നിയമനം അഴിമതിയ്ക്കു വേണ്ടി നീട്ടിക്കൊണ്ടു പോകാതിരിക്കുക, ചെയർപേഴ്‌സണിന്റെ ധിക്കാരപരമായ പെരുമാറ്റം അവസാനിപ്പിക്കുക, ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെ പിഎംഎവൈ പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ലൈഫ് മിഷൻ പദ്ധതി ഉടൻ നടപ്പാക്കുക, സ്റ്റാൻഡിംങ് കമ്മിറ്റികളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുക, പൂട്ടിക്കിടക്കുന്ന പകൽവീട് തുറന്ന് പ്രവർത്തിപ്പിക്കുക, വനിത വിശ്രമ കേന്ദ്രം ഉടൻ തുറന്ന് പ്രവർത്തിപ്പിക്കുക, സ്‌ളോട്ടർ ഹൗസ് ഉടൻ തുറന്ന് പ്രവർത്തിപ്പിക്കുക, കോടിമതയിലെ പച്ചക്കറി മാർക്കറ്റിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുക, കോടിമത ഫിഷ് മാർക്കറ്റ് ഉടൻ തുറന്ന് പ്രവർത്തിപ്പിക്കുക, തെരുവുവിളക്കുകളുടെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുക, വാർഡുകളിലെ കുടിവെള്ള ക്ഷാമം ഉടൻ പരിഹരിക്കുക, ജീവനക്കാരെ അന്യായമായി സോൺ മാറ്റുന്ന നടപടി ഉടൻ അവസാനിപ്പിക്കുക, അഴിമതിയും സ്വജനപക്ഷപാതവും ഉടൻ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടക്കുന്നത്..