video
play-sharp-fill

കോട്ടയം ന​ഗരസഭ ചെയര്‍പേഴ്‌സൺ ബിന്‍സി സെബാസ്റ്റ്യനെതിരെ എൽഡിഎഫ് സമർപ്പിച്ചിരിക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് ബിജെപി വിട്ടു നില്ക്കും

കോട്ടയം ന​ഗരസഭ ചെയര്‍പേഴ്‌സൺ ബിന്‍സി സെബാസ്റ്റ്യനെതിരെ എൽഡിഎഫ് സമർപ്പിച്ചിരിക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് ബിജെപി വിട്ടു നില്ക്കും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ന​ഗരസഭയിൽ എൽഡിഎഫ് സമർപ്പിച്ചിരിക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് ബിജെപി വിട്ടു നില്ക്കും. ബിജെപി ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാലാണ് തീരുമാനം വ്യക്തമാക്കിയത്. ഇതേ തുടർന്ന് എട്ട് അംഗങ്ങളും അവിശ്വാസപ്രമേയത്തിൽ പങ്കെടുക്കില്ല.

നഗരസഭ ചെയര്‍പേഴ്‌സൺ യു.ഡി.എഫിലെ ബിന്‍സി സെബാസ്റ്റ്യനെതിരെ എതിരെ ഇത് രണ്ടാം വട്ടമാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബി.ജെ.പി പിന്തുണയുണ്ടെങ്കിൽ മാത്രമേ അവിശ്വാസം വിജയിക്കൂ. ബി ജെ പി കൂടി പ്രമേയത്തെ പിൻതുണച്ചാൽ 22 അംഗ ങ്ങുള്ള എൽഡിഎഫിന് തുടർന്നുള്ള വേട്ടെടുപ്പിലൂടെ ഒരംഗത്തിൻ്റെ ഭൂരിപക്ഷത്തിലൂടെ ഭരണം അട്ടിമറിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ അതിനുശേഷം നടക്കുന്ന ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിട്ടുനിന്നാലും എൽ.ഡി.എഫിന് ഭരണം പിടിക്കാമെന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.

ചിങ്ങവനം പുത്തൻതോട് വാർഡ് കൗൺസിലറായിരുന്ന ജിഷ ഡെന്നിയുടെ നിര്യാണത്തെ തുടർന്ന് ഒരംഗത്തിൻ്റെ മുൻതൂക്കം നിലവിൽ എൽ ഡി എഫിന് ഉണ്ട്. മുമ്പ് 22 വീതം ബലാബലത്തിൽ യുഡിഎഫും – എൽഡിഎഫും, എട്ട് സീറ്റുകളുമായി ബിജെപിയുമാണ് കോട്ടയം നഗരസഭയുടെ 52 അംഗ കാൺസിലിനെ പ്രതിനിധീകരിച്ചിരുന്നത്.

അഴിമതി, സ്വജന പക്ഷപാതം, കെടുകാര്യസ്ഥത എന്നിവ ചൂണ്ടിക്കാട്ടിയാണ് എല്‍.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.