കോട്ടയം നഗരസഭ ഇനി ബിൻസി ഭരിക്കും; അങ്കം ജയിച്ച് ബിൻസി ; തോൽക്കുമെന്നുറപ്പായിട്ടും അവസാന നിമിഷം വരെ ബിൻസിയെ വിറപ്പിച്ച് അഡ്വ.ഷീജ അനിൽ

Spread the love

സ്വന്തം ലേഖകൻ

കോ​​ട്ട​​യം: ന​​ഗ​​ര​​സ​​ഭ​​യി​​ൽ ഭാ​​ഗ്യം തു​​ണ​​ച്ചത് ബിൻസിയെ. യുഡിഎഫ് 22, എൽ ഡി എഫ് 22, ബിജെപി 8 എന്നിങ്ങനെയാണ് കക്ഷിനില.

എന്നാൽ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് സി പി എം കൗൺസിലർ മനോജ് കാരിത്താസ് ആശുപത്രിയിൽ അഡ്മിറ്റ് ആയതിനാൽ മനോജിന് വോട്ടെടുപ്പിൽ പങ്കെടുക്കാൻ സാധിക്കാതെ വന്നു. ഇതേ തുടർന്നാണ് 22 അംഗങ്ങളുള്ള എൽഡിഎഫിന് ഒരംഗത്തിൻ്റെ കുറവ് വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ 52 അംഗസഭയിൽ യുഡിഎഫ് 22, എൽ ഡി എഫ് 21, ബിജെപി 8 എന്നിങ്ങനെയായി കക്ഷി നില

ഇതോടെ ബിൻസിയെ വിജയിയായി വരണാധികാരി പ്രഖ്യാപിക്കുകയായിരുന്നു

മനോജിൻ്റെ അസാന്നിദ്ധ്യം മൂലം തോൽക്കുമെന്ന് ഉറപ്പായിട്ടും അവസാന നിമിഷം വരെ പോരാടിയ അഡ്വ.ഷീജ ബിൻസിയെ വെള്ളം കുടിപ്പിച്ചു.

യുഡിഎഫിന്റെ കൈകളിലായിരുന്ന കോട്ടയം നഗരസഭയിൽ സെപ്തംബർ 24ന് എൽഡിഎഫ് അവിശ്വാസ പ്രമേയത്തെ ബിജെപി പിന്തുണച്ചതോടെ നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ പുറത്താവുകയായിരുന്നു.

തുടർന്നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. നേരത്തെ നറുക്കെടുപ്പിലൂടെയാണ് ബിൻസി നഗരസഭ അധ്യക്ഷയായത്. ഇത്തവണയും നറുക്കെടുപ്പ് ഉറപ്പായിരുന്ന സാഹചര്യത്തിലാണ് മനോജ് ആശുപത്രിയിലായത് .

ഇതോടെ ബിൻസി വീണ്ടും ചെയർപേഴ്സനായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.