
സ്വന്തം ലേഖകൻ
കോട്ടയം: ദിശ -23 ബോധവൽക്കരണ ക്ലാസ് – ലൈബ്രറി കൗൺസിൽ കോട്ടയം നഗരസഭ മേഖല കരിയർ ഗൈഡൻസ് ബോധവർക്കരണ ക്ലാസ് മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയിൽ നടന്നു. മുട്ടമ്പലം ലൈബ്രറി പ്രസിഡന്റും, കോട്ടയം നഗരസഭഅധ്യക്ഷയുമായ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. യോഗം കോട്ടയം ജില്ല പോലീസ് മേധാവി കെ കാർത്തിക് ഐപിഎസ് ക്ലാസിൻരെ ഉദ്ഘാടനം നിർവഹിച്ചു .
ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എ കെ ജോസഫ് കോട്ടയം മുനിസിപ്പൽ കൗൺസിലേഴ്സ് ജിബി ജോൺ ,
പി ഡി സുരേഷ്, സിൻസി പാറയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു .
ലൈബ്രറി സെക്രട്ടറി ശ്യാം കുമാർ സ്വാഗതവും, ലൈബ്രറി വൈസ് പ്രസിഡൻറ് സിബി K വർക്കി കൃതജ്ഞതയും രേഖപ്പെടുത്തി. Dr. രതീഷ് കുമാർ( HSST), പ്രകാശ് ശ്രീധർ (മുൻ എംപ്ലോയ്മെന്റ് ഡിവിഷണൽ ആഫീസർ ) എന്നിവർ ക്ലാസ്സ് നയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group