നഗരസഭാ കൗൺസിലർമാരുടെ വാർഡിലെ പ്രവർത്തനങ്ങളെകുറിച്ചറിയാൻ ജനകീയ സർവ്വേയുമായി തേർഡ് ഐ ന്യൂസ്; ഇന്നത്തെ സർവേയിൽ നഗരസഭാ റവന്യൂ വിഭാഗത്തിനെതിരെയും പരാതി; കോട്ടയം നഗരമധ്യത്തിലെ ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറികൾക്ക് നമ്പരിട്ട് നല്കാൻ റവന്യൂ ജീവനക്കാർ കൈക്കൂലിയായി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് പരാതി; നഗരസഭ മുടിഞ്ഞാലും വേണ്ടില്ല ഞങ്ങൾടെ കീശ വീർക്കണമെന്ന് നഗരസഭാ റവന്യൂ വിഭാഗം
സ്വന്തം ലേഖകൻ
കോട്ടയം : നഗരസഭാ കൗൺസിലർമാരുടെ വാർഡുകളിലെ പ്രവർത്തനങ്ങളെക്കുറിച്ചറിയാൻ തേർഡ് ഐ ന്യൂസ് നടത്തുന്ന ജനകീയ സർവേയ്ക്ക് മികച്ച പ്രതികരണം.
നഗരസഭയുടെ അൻപത്തിരണ്ട് വാർഡുകളിലേയും വോട്ടർമാരെ നേരിൽ കണ്ട് നടത്തുന്ന സർവ്വേയാണ് നടക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറ്റവും മികച്ച പ്രവർത്തനങ്ങൾ വാർഡുകളിൽ നടത്തുന്നതായി വോട്ടർമാർ തിരഞ്ഞെടുക്കുന്ന പത്ത് കൗൺസിലർമാർക്ക് ഉത്രാടം നാളിൽ സഹകരണ മന്ത്രി വി.എൻ വാസവൻ പുരസ്കാരം നല്കും
നഗരമധ്യത്തിലെ ഷോപ്പിംഗ് കോംപ്ലക്സിലെ ഇരുപത്തഞ്ചോളം കടമുറികൾക്ക് നമ്പരിട്ട് നല്കാൻ റവന്യൂ ജീവനക്കാർ കൈക്കൂലിയായി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട പരാതിയും ഇന്ന് ലഭിച്ചു. നിലവിൽ ഈ ഷോപ്പിംഗ് കോംപ്ലക്സിന് ഒറ്റ കെട്ടിട നമ്പരാണുള്ളത്. ഓരോ മുറികൾക്കും പ്രത്യേകം നമ്പർ വേണമെന്ന് പറഞ്ഞാണ് കെട്ടിട ഉടമ നഗരസഭ റവന്യൂ വിഭാഗത്തെ സമീപിച്ചത്. എന്നാൽ 2 ലക്ഷം രൂപ കൈക്കൂലി നല്കിയാലേ നമ്പരിട്ട് നല്കൂ എന്ന നിലപാടാണ് അധികൃതർക്ക്.
ഓരോ മുറികൾക്കും പ്രത്യേകം നമ്പരിട്ട് നല്കിയാൽ നഗരസഭയ്ക്ക് ലക്ഷങ്ങൾ വരുമാനം ലഭിക്കുമെന്നിരിക്കെയാണ് നഗരസഭ മുടിഞ്ഞാലും വേണ്ടില്ല ഞങ്ങൾടെ കീശ വീർക്കണമെന്ന നിലപാട് നഗരസഭാ റവന്യൂ വിഭാഗം സ്വീകരിച്ചത്
അക്ഷര നഗരിയുടെ വികസനത്തിന് ചുക്കാൻ പിടിക്കുന്ന കോട്ടയം നഗരസഭയിലെ അൻപത്തിരണ്ട് കൗൺസിലർമാരുടെ പ്രവർത്തനത്തേക്കുറിച്ച് നിങ്ങൾക്ക് എന്തൊക്കെയാണ് പറയാനുള്ളത്??.
വോട്ടർമാരുടെ ബുദ്ധിമുട്ടുകൾക്ക് കൗൺസിലർമാർ പരിഹാരം കാണാറുണ്ടോ? വോട്ടർമാർ വിളിച്ചാൽ കൗൺസിലർ ഫോണെടുക്കാറുണ്ടോ? ഇതൊക്കെ നമുക്ക് ചർച്ച ചെയ്യേണ്ടേ?
കോട്ടയം മാറണ്ടേ? മാറണം…
മാറ്റണം നമുക്ക്!!