അഴിമതിയുടെയും കെടുകാര്യസ്ഥതയുടേയും ഈറ്റില്ലമായി കോട്ടയം നഗരസഭ..!! വാർഷിക പദ്ധതിക്ക് കൗൺസിൽ അംഗീകാരം ലഭിച്ചെന്ന് നഗരസഭാ അധ്യക്ഷയും സെക്രട്ടറിയും , ഇല്ലന്ന് എൽഡിഎഫും ബിജെപിയും; വാർഷിക പദ്ധതി സമർപ്പണത്തെ ചൊല്ലിയുള്ള തർക്കങ്ങൾ നഗരസഭയിൽ ചൂടുപിടിക്കുന്നു
സ്വന്തം ലേഖകൻ
കോട്ടയം : അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഈറ്റില്ലമായി കോട്ടയം നഗരസഭ.. കൗൺസിൽ അംഗീകാരം ലഭിക്കാതെ മിനിറ്റ്സുകൾ പാസാക്കുന്ന നഗരസഭാദ്ധ്യക്ഷയുടെ ഏകാധിപത്യ ഭരണത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്ത്.
വാർഷിക പദ്ധതി സമർപ്പണത്തെ ചൊല്ലിയുള്ള തർക്കങ്ങൾ വീണ്ടും നഗരസഭയിൽ ചൂടുപിടിക്കുകയാണ്. മാർച്ച് 31ന് സമർപ്പിക്കേണ്ടിയിരുന്ന വാർഷിക പദ്ധതി ജൂൺമാസം അവസാനിക്കാറായിട്ടും സമർപ്പിക്കാൻ കഴിയാതെ വന്നതോടെ വീണ്ടും കൗൺസിൽ യോഗം വിളിച്ചു ചേർത്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ 26ന് ചേർന്ന കൗൺസിൽ യോഗത്തിൽ വാർഷിക
പദ്ധതിയുമായി ബന്ധപ്പെട്ട കണക്ക് വിവരം തെറ്റാണെന്നും പദ്ധതികളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ച് എൽഡിഎഫും ബിജെപിയും യുഡി എഫിലെ
ഒരു വിഭാഗവും രംഗത്തെത്തിയിരുന്നു.
ഇതിനേ തുടർന്ന് കൗൺസിൽ യോഗം ബഹളത്തിൽ ആകുകയും മൂന്ന് മുന്നണികളുടേയും പ്രധാന ആളുകളെ വിളിച്ച് ഈ വിഷയം ചർച്ച ചെയ്ത് പരിഹരിക്കാമെന്ന ചെയർപേഴ്സ
ന്റെ ഉറപ്പിൻമേലാണ് കൗൺസിൽ യോഗം അവസാനിച്ചത്.
എന്നാൽ ഇന്ന് മിനിറ്റ്സിന്റെ പകർപ്പ്
കൈയ്യിൽ കിട്ടിയപ്പോൾ മാത്രമാണ്
കൗൺസിൽ തീരുമാനം തെറ്റായി മിനിറ്റ് സ് ഇറക്കിയതായി മനസിലായത് .
നിയമാനുസൃതമല്ലാത്ത ഭരണാധികാരികളുടെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മിനിറ്റ്സ് പുറത്തുവന്നതോടെ വിയോജനക്കുറിപ്പുമായി എൽഡിഎഫും ബിജെപിയും രംഗത്തെത്തി.
കോട്ടയം നഗരസഭയുടെ
കെടുകാര്യസ്ഥതയ്ക്കെതിരെ നഗരസഭാ സെക്രട്ടറിയെ സർക്കാർ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. ഇനി സർക്കാരിന്റെ പ്രത്യേക അനുമതിയോടും കൂടി മാത്രമേ പദ്ധതി സമർപ്പിച്ച് അംഗീകാരം നേടാൻ സാധിക്കു. എന്നാൽ കൗൺസിൽ യോഗത്തിൽ അംഗീകരിക്കാത്ത മിനിറ്റ്സ് പാസാക്കിയതിനെതിരെ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രിക്കും സെക്രട്ടറിക്കും പരാതി നല്കാൻ തയ്യാറെടുക്കുകയാണ് ഇരു മുന്നണികളും.
നിയമത്തെ വെല്ലുവിളിച്ച് കൊണ്ടുള്ള ചെയർപേഴ്സന്റെയും
സെക്രട്ടറിയുടേയും തോന്നുംപടിയുള്ള
ഭരണം കോട്ടയത്ത് നടക്കില്ലന്നും ഇരുവരുടേയും നീക്കത്തെ നിയമപരമായി നേരിടുമെന്നും പ്രതിപക്ഷ കക്ഷികൾ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.