video
play-sharp-fill

കോട്ടയം നഗരസഭയിലെ  കുത്തഴിഞ്ഞ ഭരണത്തിന് അറുതി വരുമോ? കുടിവെള്ളവും വെളിച്ചവുമില്ലാതെ പൊറുതിമുട്ടി ജനങ്ങൾ; ചാകുന്നതിന് മുൻപെങ്കിലും ഒരു തുള്ളി ശുദ്ധജലം കിട്ടുമോയെന്ന് പടിഞ്ഞാറൻ മേഖലയിലെ ജനങ്ങൾ !   പദ്ധതിവിഹിതത്തിലും ഏറ്റവും പിന്നിൽ കോട്ടയം നഗരസഭ;  അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്കി പ്രതിപക്ഷം

കോട്ടയം നഗരസഭയിലെ കുത്തഴിഞ്ഞ ഭരണത്തിന് അറുതി വരുമോ? കുടിവെള്ളവും വെളിച്ചവുമില്ലാതെ പൊറുതിമുട്ടി ജനങ്ങൾ; ചാകുന്നതിന് മുൻപെങ്കിലും ഒരു തുള്ളി ശുദ്ധജലം കിട്ടുമോയെന്ന് പടിഞ്ഞാറൻ മേഖലയിലെ ജനങ്ങൾ ! പദ്ധതിവിഹിതത്തിലും ഏറ്റവും പിന്നിൽ കോട്ടയം നഗരസഭ; അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്കി പ്രതിപക്ഷം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നഗരസഭയിലെ ഭരണ കെടുകാര്യസ്ഥതയ്ക്കെതിരെ വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ഇടതുമുന്നണിയുടെ തീരുമാനം. നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനെതിരെ ഇന്ന് അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. നഗരസഭാ ഭരണം പരാജയമെന്ന് യുഡിഎഫ് കൗൺസിലർമാരും രഹസ്യമായി സമ്മതിക്കുകയാണ്.

നഗരസഭ പദ്ധതിവിഹിതത്തിൽ കോട്ടയം ഏറ്റവും പുറകിലാണെന്നും ജില്ലാ പ്ലാനിങ് ഓഫീസർ നഗരസഭയിൽ വന്ന് യോഗം വിളിച്ചു കൂട്ടിയത് നഗരസഭയുടെ ബലഹീനതയാണെന്നും പല യുഡിഎഫ് കൗൺസിലർമാരും തുറന്ന് പറയുന്നുണ്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം പുരാതനമായ നഗരസഭയാണെങ്കിലും അഴിമതിയുടെ ഈറ്റില്ലമാണ് ഇപ്പോൾ. നഗരത്തിൽ വികസനം എത്തിക്കേണ്ട നഗരസഭയുടെ ഭരണാധികാരികളാകട്ടെ തമ്മിൽ തല്ലാനും കൈയ്യിട്ടുവാരാനും മാത്രമാണ് സമയം കണ്ടെത്തുന്നത്.

പത്തു ഇരുപതോ വർഷം മുന്നിൽക്കണ്ടുള്ള കെട്ടിട നിർമ്മാണങ്ങൾ മാത്രമാണ് നഗര വികസനത്തിന് മറവിൽ നടക്കുന്നത്.
നഗരസഭയുടെ റോഡും, ഓടയും കൈയേറി നിരവധി കെട്ടിടങ്ങളാണ് പണിയുന്നത്. നഗര പ്രദേശത്തെങ്ങും തന്നെ വഴിവിളക്കുകൾ കത്തുന്നില്ല. വരുമാനത്തിൽ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന കോട്ടയം നഗരസഭ മൂക്കുംകുത്തി താഴെ വീണിരിക്കുന്നു. ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്ന അവസ്ഥയാണ് നിലവിൽ കോട്ടയത്ത്.

നഗരസഭയിലെ 52 അംഗ കൗൺസിലിൽ 22 അംഗങ്ങൾ എൽഡിഎഫിനും 21 പേർ യുഡിഎഫിനും ഉണ്ടായിരുന്നു. സ്വതന്ത്രയുടെ പിന്തുണയോടെ യുഡിഎഫാണ് നഗരസഭ ഭരിക്കുന്നത്. നിലവിൽ നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് നഗരസഭ ഭരണം പിടിച്ചെടുത്തത്.

യുഡിഎഫ് പക്ഷത്തെ ഒരു കൗൺസിലർ മരിച്ച പശ്ചാത്തലത്തിൽ ഇടതുമുന്നണി മുന്നോട്ടുവയ്ക്കുന്ന അവിശ്വാസം
നിർണായകമാകും. ഒരു വർഷം മുൻപ് കൊണ്ടുവന്ന അവിശ്വാസം
ബിജെപിയുടെ പിന്തുണയിൽ വിജയിച്ചിരുന്നെങ്കിലും ഭരണം നേടിയെടുക്കാൻ എൽഡിഎഫിന് കഴിഞ്ഞില്ല..