video
play-sharp-fill

കോട്ടയം നഗരസഭയിൽ  അദ്ധ്യക്ഷയുടെ അറിവോടെ മിനിട്സിൽ കൃത്രിമം കാണിച്ചതായി ആക്ഷേപം ; പ്രതിപക്ഷ കൗൺസിലർമാർ വകുപ്പതലത്തിലും വിജിലൻസിലും പരാതി നൽകും

കോട്ടയം നഗരസഭയിൽ അദ്ധ്യക്ഷയുടെ അറിവോടെ മിനിട്സിൽ കൃത്രിമം കാണിച്ചതായി ആക്ഷേപം ; പ്രതിപക്ഷ കൗൺസിലർമാർ വകുപ്പതലത്തിലും വിജിലൻസിലും പരാതി നൽകും

Spread the love

സ്വന്തം ലേഖിക
കോട്ടയം: കോട്ടയം നഗരസഭയിൽ 07\5\2021 ൽ കൂടിയ നഗരസഭാ കൗൺസിലിന്റെ മിനിട്സിൽ കൗൺസിലർമാർക്ക് വിതരണം ചെയ്ത കോപ്പികളും ഓഡിറ്റ് വിഭാഗത്തിന് സമർപ്പിച്ച മിനിട്സിന്റെ കോപ്പിയും തമ്മിൽ വ്യത്യാസം ഉണ്ടെന്നും കൗൺസിൽ അംഗീകരിക്കാത്ത കാര്യങ്ങൾ ഓഡിറ്റ് വിഭാഗത്തിൽ സമർപ്പിച്ചിരിക്കുന്ന മിനിട്സിൽ പിന്നീട് എഴുതിച്ചേർത്തതാണെന്നും പ്രതിപക്ഷം തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.

മിനിട്സിന്റെ രണ്ട് തരത്തിലുള്ള കോപ്പിയിലും നഗരസഭ അദ്ധ്യക്ഷ ഒപ്പ് വെച്ചിട്ടുമുണ്ട്. ഇപ്രകാരം ഒരേ കൗൺസിലിന്റെ തീരുമാനം രണ്ട് തരത്തിൽ മിനിട്സ് ഇറക്കിയത് നിയമവിരുദ്ധവും ക്രിമിനൽ നടപടിക്ക് വിധയമാണെന്നും പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിൽ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.

07\5\2021 ൽ കൂടിയ കൗൺസിൽ മിനിട്സിന്റെ കോപ്പിയിൽ 4 PW1- 9977/21 നമ്പറിൽ ഉള്ള തീരുമാനത്തിലാണ് കൃത്രിമം വരുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തിൽ ഔദ്യോഗിക രേഖകളിൽ കൃത്രിമം വരുത്തിയ ചെയർപേഴ്സണും ഇതിന് കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ വിജിലൻസിനും വകുപ്പ് മന്ത്രിയുൾപ്പെടെയുള്ളവർക്കും പരാതി നല്കുമെന്ന് പറഞ്ഞു.