play-sharp-fill
കോട്ടയം നഗരസഭയിലെ വാടകത്തട്ടിപ്പ്; രാജധാനി ബാറിന് സ്ക്വയർ ഫീറ്റിന്  15 രൂപ വാടകയ്ക്ക് 3504 സ്ക്വയർ ഫീറ്റ് കെട്ടിടം  നല്കാനുളള തീരുമാനം തിരുത്തി നഗരസഭ ; ലക്ഷങ്ങളുടെ വരുമാനനഷ്ടവും അഴിമതിയും ചൂണ്ടിക്കാണിച്ച് തേർഡ് ഐ ന്യൂസ് വിജിലൻസിനെ സമീപിച്ചതോടെ വാടക സ്ക്വയർ ഫീറ്റിന്  110 ആയി ഉയർന്നു  “പ്രതിമാസം മൂന്നര ലക്ഷത്തോളം രൂപയുടെലാഭം ; തേർഡ് ഐ ബിഗ് ഇംപാക്ട്

കോട്ടയം നഗരസഭയിലെ വാടകത്തട്ടിപ്പ്; രാജധാനി ബാറിന് സ്ക്വയർ ഫീറ്റിന് 15 രൂപ വാടകയ്ക്ക് 3504 സ്ക്വയർ ഫീറ്റ് കെട്ടിടം നല്കാനുളള തീരുമാനം തിരുത്തി നഗരസഭ ; ലക്ഷങ്ങളുടെ വരുമാനനഷ്ടവും അഴിമതിയും ചൂണ്ടിക്കാണിച്ച് തേർഡ് ഐ ന്യൂസ് വിജിലൻസിനെ സമീപിച്ചതോടെ വാടക സ്ക്വയർ ഫീറ്റിന് 110 ആയി ഉയർന്നു “പ്രതിമാസം മൂന്നര ലക്ഷത്തോളം രൂപയുടെലാഭം ; തേർഡ് ഐ ബിഗ് ഇംപാക്ട്

സ്വന്തം ലേഖകൻ

കോട്ടയം : നഗരഹൃദയത്തിലുള്ള രാജധാനി ബാറിന് സ്ക്വയർ ഫീറ്റിന് 15 രൂപ വാടകയ്ക്ക് 3504 സ്ക്വയർ ഫീറ്റ് കെട്ടിടം നല്കാനുളള തീരുമാനം തിരുത്തി നഗരസഭ .

ലക്ഷങ്ങളുടെ വരുമാനനഷ്ടവും അഴിമതിയും ചൂണ്ടിക്കാണിച്ച് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ. കെ ശ്രീകുമാർ വിജിലൻസിനെ സമീപിച്ചതോടെയാണ് വാടക സ്ക്വയർ ഫീറ്റിന് 110 ആയി ഉയർത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കോട്ടയം നഗരസഭയ്ക്ക് പ്രതിമാസം മൂന്നര ലക്ഷത്തോളം രൂപയുടെ ലാഭമാണ് ഇതിലൂടെ ഉണ്ടായത്.

ഇതേ കെട്ടിടത്തിനോട് ചേർന്ന് കിടക്കുന്ന പഴയ കൽപക സൂപ്പർ മാർക്കറ്റ് ഇരുന്ന കടമുറികൾ രണ്ട് വർഷം മുൻപ് ലേലം ചെയ്തത് സ്ക്വയർ ഫീറ്റിന് 110 രൂപയ്ക്കാണ്. കോട്ടയം നഗരത്തിൽ സ്വകാര്യ കെട്ടിടങ്ങൾക്ക് നൂറ് മുതൽ നൂറ്റി അൻപത് വരെയാണ് സ്ക്വയർ ഫീറ്റിന് വാടക ലഭിക്കുമ്പോഴാണ് ബാർ മുതലാളിയെ സഹായിക്കാൻ നഗരസഭയിലെ ചിലർ ഒത്തുകളിച്ചത്.

രാജധാനി ഹോട്ടൽ ഗ്രൂപ്പിന്റെ കൈവശം 9601 സ്ക്വയർ ഫീറ്റ് കെട്ടിടമാണ് നിലവിൽ ഉണ്ടായിരുന്നത് . ഇതിന് സ്ക്വയർ ഫീറ്റിന് 6 രൂപ പ്രകാരമാണ് വാടക വാങ്ങുന്നത്. ഇവർക്ക് ത്രീസ്റ്റാർ ബാർ ഹോട്ടൽ തുറക്കുന്നതിനുള്ള സ്ഥലപരിമിതി പരിഹരിക്കുന്നതിനായി പുതുതായി 3504 സ്ക്വയർ ഫീറ്റ് കെട്ടിടം കൂടി നിലവിലുള്ള കെട്ടിടത്തിനോട് കൂട്ടിച്ചേർത്തു. പുതുതായി പണിത ഈ 3504 സ്ക്വയർ ഫീറ്റ് കെട്ടിടത്തിന് വെറും 15 രൂപയാണ് വാടക. ഈ പതിനഞ്ച് രൂപയാണ് 110 ആയി ഉയർത്തിയത്. ഇതിലൂടെ നഗരസഭയ്ക്ക് പ്രതിമാസം മൂന്നര ലക്ഷത്തോളം രൂപയുടെ അധികവരുമാനം ലഭിക്കും.

സ്ക്വയർ ഫീറ്റിന് 150 രൂപ വരെ വാങ്ങാമെന്ന് റവന്യൂ ഇൻസ്പെക്ടർ ശുപാർശ ചെയ്ത കെട്ടിടമാണ് വെറും 15 രൂപയ്ക്ക് നല്കാൻ നഗരസഭാ അധികൃതർ തയ്യാറായത്. നഗരസഭയുടെ തന്നെ ഉടമസ്ഥതയിലുള്ള തൊട്ടടുത്ത കെട്ടിടം സ്ക്വയർ ഫീറ്റിന് 110 രൂപ വാടകയ്ക്കാണ് നല്കിയിരിക്കുന്നത്. ഈ വ്യത്യാസവും ഇതിന് പിന്നിലെ അഴിമതിയും ചൂണ്ടിക്കാട്ടിയാണ് ഏ.കെ ശ്രീകുമാർ വിജിലൻസിനെ സമീപിച്ചത്.