video
play-sharp-fill
മുനിസിപ്പൽ ആക്ടിന് വിരുദ്ധമായി  കെട്ടിട നികുതി പിരിക്കൽ; കോട്ടയം നഗരസഭയുടെ  കൊള്ളപ്പിരിവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

മുനിസിപ്പൽ ആക്ടിന് വിരുദ്ധമായി കെട്ടിട നികുതി പിരിക്കൽ; കോട്ടയം നഗരസഭയുടെ കൊള്ളപ്പിരിവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

സ്വന്തം ലേഖകൻ

കോട്ടയം: നഗരസഭയിൽ നടക്കുന്ന നികുതി കൊള്ളയ്ക്ക് തടയിട്ട് ഹൈക്കോടതി.

2016 മുതലുള്ള അരിയർ തുക ഒന്നായി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർ കെട്ടിട ഉടമകൾക്ക് നോട്ടീസ് നല്കിയതോടെയാണ് നഗരസഭയിൽ നടക്കുന്ന അനധികൃത നികുതി പിരിവ് കെട്ടിട ഉടമകൾക്ക് ബോധ്യപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻസിപ്പൽ ആക്ട് പ്രകാരം മൂന്ന് വർഷത്തിൽ കൂടുതലുള്ള അരിയർ തുക പിരിച്ചെടുക്കരുതെന്ന ചട്ടം നിലനിൽക്കെയാണ് ആറ് വർഷത്തെ അരിയർ തുക ഒന്നാകെ പിരിച്ചെടുക്കുന്നത്.

ഇതോടെ 10000 രൂപ മാത്രം നികുതി അടച്ചു കൊണ്ടിരുന്ന കെട്ടിട ഉടമകൾ ഒരു ലക്ഷത്തിന് മുകളിൽ നികുതി അടയ്ക്കേണ്ട ഗതികേടിലായി

കേരളത്തിലെ മറ്റു നഗരസഭകളിലെല്ലാം 2016 ലെ നികുതി വർധനവ് 2019 ൽ തന്നെ നടപ്പിലാക്കിയിരുന്നു. അതിനാൽ തന്നെ അതാത് മുൻസിപ്പാലിറ്റികളുടേയും പഞ്ചായത്തുകളിലേയും കെട്ടിട ഉടമകൾക്ക് ഭാരിച്ച ബാധ്യത ഉണ്ടായിരുന്നില്ല.

എന്നാൽ കോട്ടയം നഗരസഭയിൽ 2016 മുതലുള്ള അരിയർ തുക ഈ വർഷം ഒന്നിച്ചു പിരിച്ചെടുക്കുകയാണ്. ഇത് മുനിസിപ്പൽ ആക്ടിന് വിരുദ്ധമാണ്. നികുതി അടച്ച രസീത് ഹാജരാക്കിയാൽ മാത്രമേ വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസ് ലഭിക്കൂ. ഇതോടെ നിരവധി വ്യാപാരികൾ വെട്ടിലായി.

ഇത് ചൂണ്ടിക്കാട്ടി നഗരത്തിൽ നിരവധി ഷോപ്പിംഗ് കോംപ്ലക്സുകളുള്ള കണ്ടത്തിൽ ഗ്രൂപ്പാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച ഹൈക്കോടതി ഹർജിക്കാരന്റെ വാദത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെയാണ് നികുതി പിരിവ് സ്റ്റേ ചെയ്തത്