play-sharp-fill
കോട്ടയം മുളങ്കുഴയിൽ അമിത വേഗത്തിൽ എത്തിയ കാർ വീട്ടമ്മയെ ഇടിച്ചു തെറിപ്പിച്ചു; ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ; ഡ്രൈവർ  മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ്; പ്രതി കസ്റ്റഡിയിൽ

കോട്ടയം മുളങ്കുഴയിൽ അമിത വേഗത്തിൽ എത്തിയ കാർ വീട്ടമ്മയെ ഇടിച്ചു തെറിപ്പിച്ചു; ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ; ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ്; പ്രതി കസ്റ്റഡിയിൽ

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം മുളങ്കുഴയിൽ അമിത വേഗത്തിൽ എത്തിയ കാർ വീട്ടമ്മയെ ഇടിച്ചു വീഴ്ത്തി.


അപകടത്തിൽ പരിക്കേറ്റ മറിയപ്പള്ളി സ്വദേശി ആനന്ദം പ്രസന്നനെ (55) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് സംഭവം. ചിങ്ങവനം ഭാഗത്ത് നിന്നും അമിത വേഗത്തിൽ എത്തിയ കാർ ബൈക്കിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയതോടെ റോഡരികിലൂടെ നടന്ന് പോയ വീട്ടമ്മയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ വീട്ടമ്മയെ ഓട്ടോ സ്റ്റാൻഡിലുണ്ടായിരുന്ന സിഐടിയു പ്രവർത്തകരും ഓട്ടോ ഡ്രൈവർമാരും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ആദ്യം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവസ്ഥലത്ത് എത്തിയ നാട്ടുകാരോട് കാർ ഡ്രൈവർ തട്ടിക്കയറാൻ ശ്രമിച്ചതായി അസഭ്യം വിളിച്ചതായും പരാതിയുണ്ട്. ഡ്രൈവർ മദ്യപിച്ചിരുന്നതായും പരാതിയുണ്ട്. കാറിനുള്ളിൽ നിന്നും മദ്യക്കുപ്പികളും ബിയർ കുട്ടികളും ഗ്ലാസ്സുകളും കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ ചിങ്ങവനം പോലീസ് കസ്റ്റഡിയിലെടുത്തു.