
കോട്ടയം : മുടിയൂർക്കര ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിന് മുൻപിൽ വെച്ച് മദ്യപിച്ചത് ചോദ്യം ചെയ്‌തതിലുള്ള വിരോധത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോട്ടയം അഡീ ജില്ലാ കോടതി.
മുടിയൂർക്കര ക്ഷേത്രത്തിലെ ചിറപ്പ് ഉത്സവത്തിൻ്റെ അന്ന് പ്രതികൾ ക്ഷേത്രത്തിന് മുൻപിൽ വച്ച് മദ്യപിക്കുകയും സിഗററ്റ് വലിക്കുകയും ചെയ്‌തിരുന്നു. ഇത് അമ്പലത്തിലെ ഉപദേശകമസിതി അംഗമായ ഗോകുൽ ജി.എം എന്ന യുവാവ് ചോദ്യം ചെയ്തു.
ഇത് ഇഷ്‌ടപ്പെടാതിരുന്ന പ്രതികൾ സംഭവസ്ഥത്തേക്ക് തിരികെ ആയുധങ്ങളുമായി വന്ന് യുവാവിൻ്റെ കണ്ണിൽ മണൽ വാരിയെറിഞ്ഞശേഷം പട്ടിക കഷ്ണവും കരിങ്കല്ലും ഇഷ്‌ടികയും മറ്റും ഉപയോഗിച്ച് യുവാവിനെ മർദ്ദിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മർദ്ദനത്തിൽ യുവാവിന്റെ 4 പല്ലുകൾ നഷ്‌ടപ്പെടുകയും തലക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു.
സംഭവുമായി ബന്ധപ്പെട്ട് ആർപ്പൂക്കര തോപ്പിൽ വീട്ടിൽ അഭിജിത്ത് (22), ആർപ്പൂക്കര കറുകയിൽ വീട്ടിൽ അനുക്കുട്ടൻ (22), ആർപ്പൂക്കര കാവുകണ്ണി വീട്ടിൽ റോഷൻ (22), ആർപ്പൂക്കര ചിലമ്പത്തുശ്ശേരി വീട്ടി സോജൻ (23) എന്നിവരെയാണ് കോട്ടയം അഡീ.ജില്ലാ കോടതി II (സ്പെഷ്യൽ) ജഡ്‌ജി ജെ നാസർ ശിക്ഷിച്ചത്.
പ്രതികൾക്ക് 3 വർഷവും 25000/- രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 6 വർഷം തടവും 324, 34 വകുപ്പുകൾ പ്രകാരം 1 വർഷവും 10000/ രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 3 മാസം തടവും. അനുഭവിക്കേണ്ടിവരും.
ഗാന്ധിനഗർ പോലീസ് ഇൻസ്പെക്‌ടർ എം ജെ അരുൺ ആണ് കുറ്റപത്രം ഹാജരാക്കിയത്. പ്രതികളെ ശിക്ഷിച്ചത് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: സിറിൾ തോമസ് പാറക്കലിൻ്റെ തെളിവുകൾ നിരത്തിയുള്ള വാദങ്ങൾക്കൊടുവിലാണ്.