കോട്ടയം മൂലവട്ടത്ത് നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലും സ്‌കൂട്ടറിലും ഇടിച്ച് അപകടം; സ്‌കൂട്ടർ യാത്രക്കാരായ അച്ഛനും മകനും റോഡിലേക്ക് വീണുവെങ്കിലും പരുക്കുകളില്ലാതെ രക്ഷപെട്ടു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം മൂലവട്ടത്ത് നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലും സ്‌കൂട്ടറിലും ഇടിച്ച് അപകടം.

ബുധനാഴ്ച രാവിലെ 11.45 ന് മൂലവട്ടം കുറുപ്പൻപടി ജംഗ്ഷനിലാണ് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂലവട്ടം ദിവാൻകവല ഭാഗത്തു നിന്നുമെത്തിയ കാർ, കുറുപ്പൻപടി ജംഗ്ഷനിൽ തിരിയുകയായിരുന്നു. ഇതിനിടെ എതിർദിശയിൽ നിന്നും എത്തിയ ഓട്ടോറിക്ഷയിൽ ഇടിച്ചു.

ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പിന്നാലെ എത്തിയ സ്‌കൂട്ടറിലും ഇടിച്ചു. സ്‌കൂട്ടർ യാത്രക്കാരായ അച്ഛനും മകനും റോഡിലേക്ക് വീണുവെങ്കിലും പരുക്കുകളില്ലാതെ രക്ഷപെട്ടു.

അപകടത്തെ തുടർന്നു പത്തു മിനിറ്റോളം കുറുപ്പൻപടി ജംഗ്ഷനിൽ ഗതാഗതം തടസപെട്ടു.