
തിരുവനന്തപുരം: കോട്ടയത്ത് നിന്ന് കാണാതായ യുവാവിനെ തിരുവനന്തപുരത്ത് റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കോട്ടയം സ്വദേശി ജയിംസ് വർഗീസിനെയാണ് പിരപ്പൻകോട് അന്താരാഷ്ട്ര നീന്തൽക്കുളത്തിന് സമീപത്തെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്.
ദിവസങ്ങൾക്ക് മുമ്പാണ് ജയിംസിനെ കാണാതായത്. കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ജയിംസ് വർഗീസിന്റെ കാർ സമീപത്തെ റോഡരികിൽ നിർത്തിയിട്ട നിലയിലും കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിങ്കളാഴ്ച ഉച്ചയോടെയാണ് യുവാവ് റബർ തോട്ടത്തിൽ എത്തിയത്. എം സി റോഡിൽ കാർ നിർത്തിയ ശേഷം തോട്ടത്തിലേക്ക് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്