
തേർഡ് ഐ ബ്യൂറോ
കോട്ടയം: നഗരമധ്യത്തിൽ മിനി ബോംബൈയായി തീയറ്റർ റോഡ്. പട്ടാപ്പകൽ പോലും പിടിച്ചു പറിക്കാരും മോഷ്ടാക്കളും അലഞ്ഞു തിരിയുന്ന കേന്ദ്രമായി ഇവിടം മാറുകയാണ്. കെ.എസ്.ആർ.ടി.സിയ്ക്കു സമീപത്തെ ഇടവഴിയാണ് ഇപ്പോൾ സാമൂഹ്യ വിരുദ്ധ സംഘങ്ങളുടെ കേന്ദ്രമായി മാറുന്നത്. പട്ടാപ്പകൽ പോലും ഇവിടെ സാധാരണക്കാരായ ആളുകളുടെ പോക്കറ്റടിയും പിടിച്ചു പറിയുമാണ് ഇപ്പോൾ സജീവമായിരിക്കുന്നത്.
തീയറ്റർ റോഡിൽ നൂറുകണക്കിന് ആളുകളാണ് ദിവസവും കടന്നു പോകുന്നത്. ഇവിടെയാണ് ലൈംഗിക തൊഴിലാളികളും പോക്കറ്റടിക്കാരും പിടിച്ചു പറിക്കാരും അലഞ്ഞു തിരിഞ്ഞ് നടക്കുന്നത്. ഇതുവഴി കടന്നു പോകുന്ന സാധാരണക്കാരായ ആളുകളെ ആക്രമിക്കുന്നതും, പോക്കറ്റടിക്കുന്നതും, പിടിച്ചുപറിക്കുന്നതും, അസഭ്യം പറയുന്നതും ഇവിടെ നിത്യസംഭവമായി മാറുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ തീയറ്റർ റോഡിൽ തീയറ്ററുകൾ പ്രവർത്തിച്ചിരുന്ന സമയത്ത് തിരക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഈ സാമൂഹ്യ വിരുദ്ധരുടെ ശല്യം അത്രത്തോളം രൂക്ഷമായിരുന്നില്ല. എന്നാൽ, ഇപ്പോൾ സാമൂഹ്യ വിരുദ്ധരാണ് ഈ സ്ഥലം വാഴുന്നത്. കഴിഞ്ഞ ദിവസം നഗരമധ്യത്തിലെത്തിയ യുവാവിനെ ആക്രമിക്കാനും പോക്കറ്റടിക്കാനും ശ്രമിച്ച സംഭവം വിവാദമായി മാറിയിരുന്നു. ഈ സാഹചര്യത്തിൽ നഗരത്തിലെയും തീയറ്റർ റോഡിലെയും സാമൂഹ്യ വിരുദ്ധരെ അമർച്ച ചെയ്യാൻ പൊലീസ് നടപടി ശക്തമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.



