video
play-sharp-fill

കോട്ടയം അതിരമ്പുഴ എം ജി സര്‍വകലാശാലയില്‍ അലഞ്ഞുനടന്ന നായ്ക്കളെ കൊന്ന് കുഴിച്ചുമൂടിയതായി പരാതി;പത്തനംതിട്ട കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ‘ആരോ’ എന്ന മൃഗസംരക്ഷണ സംഘടനയുടെ പരാതിയിൽ കേസെടുത്ത് പോലീസ്

കോട്ടയം അതിരമ്പുഴ എം ജി സര്‍വകലാശാലയില്‍ അലഞ്ഞുനടന്ന നായ്ക്കളെ കൊന്ന് കുഴിച്ചുമൂടിയതായി പരാതി;പത്തനംതിട്ട കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ‘ആരോ’ എന്ന മൃഗസംരക്ഷണ സംഘടനയുടെ പരാതിയിൽ കേസെടുത്ത് പോലീസ്

Spread the love

സ്വന്തം ലേഖകൻ

അതിരമ്പുഴ : മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ അലഞ്ഞുനടന്ന നായ്ക്കളെ കൊന്ന് കുഴിച്ചുമൂടിയതായി പരാതി. പത്തനംതിട്ട കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ‘ആരോ’ എന്ന മൃഗസംരക്ഷണ സംഘടനയാണ് ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്

സര്‍വകലാശാല അധികൃതരുടെ അറിവോടെയാണ് പത്തിലധികം നായ്ക്കളെ കൊന്നുതള്ളിയതെന്ന് പരാതിയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍വകലാശാലയിലെ ഒരു വിഭാഗം അധ്യാപകരും വിദ്യാര്‍ഥികളുമാണ് കാമ്ബസിനകത്തുള്ള നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കി വന്നിരുന്നത്. ഒരാഴ്ചയായി നായ്ക്കളെ ഓരോന്നായി കാണാതായി വന്നതോടെ അധ്യാപകരും വിദ്യാര്‍ഥികളും സംഘടനയുമായി ബന്ധപ്പെട്ടു.

നായ്ക്കളെ കുഴിച്ചിട്ട സ്ഥലം വിദ്യാര്‍ഥികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥലം പരിശോധിക്കണമെന്നും നായ്ക്കളുടെ ജഡം എടുത്ത് പോസ്റ്റ്മാര്‍ട്ടം നടത്തണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

.കഴിഞ്ഞ ദിവസം സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലെ വിദ്യാര്‍ഥി തെരുവുനായെ കണ്ട് ഓടിയതിനെ തുടര്‍ന്ന് വീണ് പരിക്ക് പറ്റിയിരുന്നു. പ്രശ്‌നം ഗുരുതരമായതിനെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പിനെ ഉള്‍പ്പെടുത്തി വ്യാഴാഴ്ച സര്‍വകലാശാലയില്‍ യോഗം ചേരുന്നു