കോട്ടയം എംജി വാഴ്സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ഥികളുടെ ഫെല്ലോഷിപ്പ് തുക വര്‍ധിപ്പിച്ചു; 15,000 രൂപയായിട്ടാണ് വർദ്ധിപ്പിച്ചിരിക്കുന്നത്, ഗവേഷണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുയെന്ന ലക്ഷ്യത്തോടെയാണ് നടപടി  

Spread the love

കോട്ടയം: എംജി വാഴ്സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ഥികളുടെ ഫെല്ലോഷിപ്പ് തുക വര്‍ധിപ്പിച്ചു.

video
play-sharp-fill

ഗവേഷണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും യുവ ഗവേഷകരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഗവേഷണ വിദ്യാർത്ഥികളുടെ  ഫെല്ലോഷിപ്പ് തുക 15,000 രൂപയായിട്ടാണ് വർദ്ധിപ്പിച്ചിരിക്കുന്നത്.

എംജി സർവ്വകശാല സിൻഡിക്കേറ്റാണ് ഫെല്ലോഷിപ്പ് തുക വർദ്ധിപ്പിക്കാൻ  തീരുമാനിച്ചത്. ഗവേഷണ രംഗത്ത് പ്രവർത്തിക്കുന്ന പിഎച്ച്‌ഡി വിദ്യാർത്ഥികൾക്ക് സാമ്പത്തിക ആശ്വാസം നല്കുന്നതിനും അവരുടെ പഠനവും ഗവേഷണ പ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും ഇത് സഹായിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗവേഷണവുമായി ബന്ധപ്പെട്ട ചെലവുകൾ കൈകാര്യം ചെയ്യുന്നതിനും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഫെലോഷിപ്പ് വർദ്ധന  ഉപകരിക്കും. ഇതിലൂടെ ഗവേഷണ നിലവാരം മെച്ചപ്പെടുകയും നവീന പഠനങ്ങൾക്കും ശാസ്ത്രീയ കണ്ടെത്തലുകൾക്കും വഴിയൊരുങ്ങുകയും ചെയ്യുമെന്ന് എംജി സർവകലാശാല  വൈസ് ചാൻസലർ ഡോ.സി.ടി. അരവിന്ദകുമാർ അറിയിച്ചു.