കോട്ടയം എം ജി യുണിവേഴ്സിറ്റിയിൽ സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവം; സമഗ്രമായ അന്വേഷണം വേണം; പ്രതിഷേധവുമായി കെ എസ് യു; വീഡിയോ കാണാം
സ്വന്തം ലേഖകൻ
കോട്ടയം: എം ജി യുണിവേഴ്സിറ്റിയിൽ കൂട്ടത്തോടെ സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥി സംഘടനയായ കെ എസ് യു. കഴിഞ്ഞദിവസം സർവ്വകലാശാലയിൽ നിന്നും 154 ഡിഗ്രി, പിജി സർട്ടിഫിക്കറ്റുകൾ കാണാതായിരുന്നു.
ഇതിന് പിന്നാലെ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും, കുറ്റക്കാരെ എത്രയും വേഗം കണ്ടുപിടിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധവുമായി കെഎസ്‌യു പ്രവർത്തകർ രംഗത്തെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സർവകലാശാല അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലെ ഗേറ്റ് ചാടിക്കടന്ന് ഓഫീസിൽ മുൻപിൽ കുത്തിയിരുന്നാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
Third Eye News Live
0