
കോട്ടയം മർച്ചന്റസ് അസോസിയേഷന്റെ വ്യാപാരോത്സവം സമ്മാന പദ്ധതി മെഗാ നറുക്കെടുപ്പിലെ വിജയികൾക്ക് സമ്മാനവിതരണം നടത്തി; ഒന്നാം സമ്മാനമായ മാരുതി ആൾട്ടോ 800 ആസിഫ് നവാസിന്
സ്വന്തം ലേഖിക
കോട്ടയം: കോട്ടയം മർച്ചന്റസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ വ്യാപാരോത്സവം സമ്മാന പദ്ധതിയുടെ മെഗാ നറുക്കെടുപ്പിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ഒന്നാം സമ്മാനമായ മാരുതി ആൾട്ടോ 800 സമ്മാനാർഹനായ ആസിഫ് നവാസിന് ജോസ്കോ ജ്വല്ലറി സീനിയർ സെയിൽസ് മാനേജർ രാജു ജോൺ സെയിൽസ് മാനേജർ വിൽസൺ തോമസ് എന്നിവർ ചേർന്ന് നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാം സമ്മാനമായ ഹോണ്ട ആക്ടിവ 125 സമ്മാനാർഹയായ ബിൻസി കുഞ്ഞുമോന് കൊശമറ്റം ഫിനാൻസ് ജനറൽ മാനേജർ വിജയകുമാർ എൻ മൂന്നാം സമ്മാനമായ റ്റെഫി ജേറ്റർ ക്യൂ ആർ എസ് മനേജിംഗ് ഡയറക്ടർ മുരളിധരൻ എസ് നാലാം സമ്മാനമായ വാഷിംഗ് മെഷീൻ മലബാർ ഗോൾഡ് & ഡയമണ്ട്സ് ഡയറക്ടർ പ്രദീപ് കുമാർ അഞ്ചാം സമ്മാനമായ എൽ.ഇ.ഡി. ടെലിവിഷൻ ഓക്സിജൻ ഡിജിറ്റൽ ഷോറും മാനേജർ റിനി എന്നിവരും വിതരണം ചെയ്തു.
അസോസിയേഷൻ പ്രസിഡൻ്റ് ഹാജി എം.കെ.ഖാദർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി റ്റി.ഡി.ജോസഫ്, ജനറൽ സെക്രട്ടറി എ.കെ. എൻ.പണിക്കർ, ട്രഷറർ സി.എ ജോൺ വൈസ് പ്രസിഡൻ്റുമാരായ അബ്ദുൽ സലാം കെ പി ഗിരീഷ് പി.ബി, സെക്രട്ടറിമാരായ കെ.പി.രാധാകൃഷ്ണൻ തോമസ്.എ.എ. കെ.പി.നൗഷാദ് എന്നിവർ പ്രസംഗിച്ചു