
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം മർച്ചൻ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ്, പ്ലസ് വൺ, പ്ലസ് ടൂ വിദ്യാർത്ഥികൾക്കും പ്ലസ് ടൂ കഴിഞ്ഞവർക്കും വിവിധ മേഖലകളിലുള്ള പഠന സാധ്യതകളെക്കുറിച്ച് മനസിലാക്കുന്നതിന് കരിയർ ഗൈഡൻസ് ക്ലാസ് നടത്തുന്നു. 2022 ജൂലൈ 3 ഞായറാഴ്ച എം.എൽ റോഡിലുള്ള മർച്ചന്റ് അസോസിയേഷൻ ഓഡിറ്റോറിയത്തിലാണ് ക്ലാസ് നടക്കുക.
മർച്ചൻ്റ്സ് അസോസിയേഷൻ അംഗങ്ങളുടെ മക്കൾക്കും ,അവരുടെ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മക്കൾക്കും വേണ്ടിയാണ് കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിട്ടയായ പഠനരീതി. വിവിധ എൻട്രൻസ് പരീക്ഷകളിൽ വിജയം കൈവരിക്കാനുള്ള പരിശീലനരീതികൾ . പ്ലസ് ടൂവിന് ശേഷമുള്ള മികച്ച കോഴ്സുകൾ എന്നിവയെക്കുറിച്ച് കരിയർ വിദഗ്ദൻ ജലീൽ എം എസ്.ആണ് ക്ലാസ് എടുക്കുന്നത്. മെഡിക്കൽ എൻജിനീയറിങ്ങ് ശാഖകളിലെ മികച്ച കോഴ്സുകളെപ്പറ്റിയും വിശദീകരിക്കും.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രം പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക .0481-2564939 9847905336