
കോട്ടയത്ത് മനോരമയ്ക്ക് സമീപം മാനസികരോഗി വനിതാ പൊലീസടക്കമുള്ളവരെ ആക്രമിച്ചു; ട്രാഫിക്ക് എസ് എച്ച് ഒ അടക്കമുള്ളവർ ആശുപത്രിയിൽ;പിങ്ക് പോലീസിന്റെ വാഹനത്തിനു മുകളിൽ കയറി അക്രമാസക്തനായ യുവാവിനെ വെസ്റ്റ് പൊലീസ് പിടികൂടി; പിടിയിലായത് കുമാരനെല്ലൂർ സ്വദേശി
സ്വന്തം ലേഖകൻ
കോട്ടയം: മനോരമയ്ക്ക് സമീപം മാനസികരോഗി വനിതാ പൊലീസടക്കമുള്ളവരെ ആക്രമിച്ച് പിങ്ക് പൊലീസിന്റെ വാഹനത്തിൽ കയറി അക്രമാസക്തനായി.
മനോരമയ്ക്ക് സമീപം പൊലീസുകാരന്റെ ബൈക്ക് അക്രമി ചവിട്ടിമറിച്ചിടുന്നത് കണ്ടാണ് വനിതാ പൊലീസ് എത്തിയത്. തുടർന്ന് ഇയാൾ വനിതാ പൊലീസിനേയും അക്രമിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിങ്ക് പൊലീസിനെ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തിയ ട്രാഫിക്ക് എസ് എച്ച് ഒ ഹരിഹരകുമാർ അടക്കമുള്ളവരെ ഇയാൾ മർദ്ദിച്ചു. ചന്തക്കവലയിൽവെച്ച് ട്രാഫിക്ക് പൊലീസും വെസ്റ്റ് പെലീസും ചേർന്ന് ഇയാളെ കീഴ്പ്പെടുത്തി. പിടിയിലായത് കുമാരനെല്ലൂർ സ്വദേശിയായ മാനസികരോഗിയാണ്. ഇയാൾ കുറച്ചുനാളായി നഗരത്തിൽ അലഞ്ഞുതിരിഞ്ഞ് നടക്കുകയും, പല സ്ഥലങ്ങളിലും അക്രമങ്ങൾ കാണിക്കുകയും ചെയ്തിട്ടുണ്ട്.എന്നാൽ മാനസികരോഗി ആയതിനാൽ പൊലീസ് കർശന നടപടി എടുത്തിരുന്നില്ല.
ഇയാളുടെ കുമാരനെല്ലൂരിലുള്ള ബന്ധുക്കളെ വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. തുടർന്ന് ബന്ധുക്കളുടെ സഹായത്തോടെ ഇയാളെ തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനാണ് പൊലീസ് ആലോചിക്കുന്നത്. നെഞ്ചിനും കഴുത്തിനും പരിക്കേറ്റ ട്രാഫിക്ക് എസ് എച്ച് ഒ അടക്കമുള്ളവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.