play-sharp-fill
ബൈക്ക്  പഞ്ചറായതിനെ തുടര്‍ന്ന് റോഡരികിൽ   പാര്‍ക്ക് ചെയ്തു ;പിന്നാലെ എത്തിയ യുവാക്കൾ  ബൈക്ക് അടിച്ചുമാറ്റി, ഒളിപ്പിച്ചു; മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടി  പൊലീസ്;കോട്ടയം മേലുകാവിലുണ്ടായ സംഭവമിങ്ങനെ …

ബൈക്ക് പഞ്ചറായതിനെ തുടര്‍ന്ന് റോഡരികിൽ പാര്‍ക്ക് ചെയ്തു ;പിന്നാലെ എത്തിയ യുവാക്കൾ ബൈക്ക് അടിച്ചുമാറ്റി, ഒളിപ്പിച്ചു; മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടി പൊലീസ്;കോട്ടയം മേലുകാവിലുണ്ടായ സംഭവമിങ്ങനെ …

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം മേലുകാവില്‍ പഞ്ചറായതിനെ തുടര്‍ന്ന് റോഡില്‍ പാര്‍ക്ക് ചെയ്ത ബൈക്ക് മോഷ്ടാക്കള്‍ കൊണ്ടുപോയി.

പ്രതികളെ മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടി. കടനാട് കുറുമണ്ണ് ഭാഗത്ത് ചാമക്കാലായില്‍ വീട്ടില്‍ മണിക്കുട്ടന്‍, കടനാട് കൊടുമ്ബിടി ഭാഗത്ത് കാനത്തിന്‍കാട്ടില്‍ വീട്ടില്‍ ബിന്റോ എന്നിവരെയാണ് മേലുകാവ് പൊലീസ് അറസ്റ്റ് ചെയ്തത്. മണിക്കുട്ടന് ഇരുപതും ബിന്റോയ്ക്ക് ഇരുപത്തിയൊന്നും വയസ്സാണ് പ്രായം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലപ്പള്ളി ഭാഗത്ത് കുമ്ബളാംപൊയ്കയില്‍ വീട്ടില്‍ റോദന്‍ സജിയുടെ ബൈക്കാണ് ഇരുവരും ചേര്‍ന്ന് മോഷ്ടിച്ചത്. റോദന്‍ വീട്ടിലേക്ക് വരുന്നതിനിടെ ബൈക്ക് പഞ്ചറായപ്പോള്‍, റോഡരികില്‍ ഒതുക്കി വച്ചിരുന്നു. റോദന്‍ പോയതിന് പിന്നാലെ ഈ വഴി വന്ന മണിക്കുട്ടനും ബിന്റോയും വണ്ടി തള്ളിക്കൊണ്ടുപോയി സമീപത്തെ ആളൊഴിഞ്ഞ ഇടിഞ്ഞു പൊളിഞ്ഞ വീട്ടില്‍ ഒളിപ്പിക്കുകയായിരുന്നു. ലോക്ക് തകര്‍ത്ത ശേഷമായിരുന്നു ഇത്.

രാവിലെ ബൈക്ക് അന്വേഷിച്ചെത്തിയ റോദന്‍ സജി വണ്ടി നിര്‍ത്തിയിടത്ത് കാണാതെ വന്നതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. രാത്രി രണ്ട് യുവാക്കള്‍ ബൈക്ക് ഉരുട്ടി പോകുന്നത് കണ്ടെന്ന് നാട്ടുകാരില്‍ ചിലര്‍ മൊഴി നല്‍കിിയരുന്നു. ഈ മൊഴി പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് മണികണ്ഠനും ബിന്‍റ്റോയും അറസ്റ്റിലായത് . ഇരുവരും ചേര്‍ന്ന് ഒളിപ്പിച്ച ബൈക്കും പൊലീസ് കണ്ടെത്തി. മേലുകാവ് എസ്‌എച്ച്‌ഒ രഞ്ജിത്ത് കെ.വിശ്വനാഥ്, എസ്‌ഐമാരായ ദേവനാഥന്‍, സന്തോഷ്, സിപിഒമാരായ ജോര്‍ജ്, ശിഹാബ്, ബിജോയ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.