കോട്ടയത്ത് മീനച്ചിലാറ്റില്‍ ഒഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി; മൃതദേഹം കുമാരനല്ലൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന് സമീപം പച്ചക്കറി വില്പന നടത്തുന്ന ആളുടേത്

Spread the love

സ്വന്തം ലേഖിക

കോട്ടയം: മീനച്ചിലാറ്റില്‍ ഒഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി.

കൂത്താട്ടുകുളം പാലക്കുഴ സ്വദേശി പ്രകാശൻ്റെ മൃതദേഹമാണ് മീനച്ചിലാറ്റില്‍ നട്ടാശ്ശേരി വെട്ടിക്കാക്കുഴി ഭാഗത്ത് നിന്ന് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം.സി. റോഡില്‍ കുമാരനല്ലൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന് സമീപം കരിക്കും, പച്ചക്കറികളും വില്പന നടത്തിവരുകയായിരുന്നു പ്രകാശന്‍. നട്ടാശ്ശേരി വെട്ടിക്കാക്കുഴി ഭാഗത്ത് തന്നെ വാടകക്ക് താമസിച്ചാണ് വ്യാപാരം നടത്തിയിരുന്നത്.

ഒറ്റക്കായിരുന്നു താമസം. കഴിഞ്ഞ ദിവസം രാത്രി പ്രകാശനെ ആറ്റുതീരത്ത് ഇരുന്ന് വിശ്രമിക്കുന്നത് കണ്ടവരുണ്ട്.

ഇതിനാല്‍ അബദ്ധത്തില്‍ വെള്ളത്തില്‍ വീണതാകാം എന്ന നിഗമനമുണ്ട്.

ഗാന്ധിനഗര്‍ എസ്.എച്ച്‌.ഒയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ഫയര്‍ഫോഴ്സ് അധികൃതരുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്ത് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.