കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം: ബിൽഡിംഗിൻ്റെ ബലക്ഷയം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു; എല്ലാസേവനങ്ങളും നിർത്തി വയ്ക്കുക സാധ്യമായിരുന്നില്ല; അപകടത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സൂപ്രണ്ട്

Spread the love

കോട്ടയം: ബിൽഡിംഗിൻ്റെ ബലക്ഷയം സംബന്ധിച്ച് ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷമാണ് കൃത്യമായ പഠനം നടത്തി റിപ്പോർട്ട് ലഭിച്ചതെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞു.കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.

പുതിയ ബിൽഡിംഗിന് 2016 ലെ കിഫ്‌ബി ഫണ്ടിൽ നിന്ന് അംഗീകാരം ലഭിച്ചു. ബിൽഡിംഗിൽ നിന്ന് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഈ ബിൽഡിംഗ്‌ പൂർണമായും അടച്ചിടുകയെന്ന് പറയണമായിരുന്നു. എല്ലാസേവനങ്ങളും നിർത്തി വയ്ക്കുക സാധ്യമായിരുന്നില്ലെന്നും അപകടത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു.

അവിടെ ഉണ്ടായിരുന്നവർ പറഞ്ഞത് കെട്ടിടത്തിനുള്ളിൽ ആരും ഉണ്ടായിരുന്നില്ലെന്നാണ്. മന്ത്രി വന്നപ്പോൾ ഞാനാണ് അക്കാര്യം പറഞ്ഞത്. മിസിങ് വിവരം ലഭിച്ചത് പിന്നീടാണ്. അതിനു ശേഷമാണു വീണ്ടും തെരച്ചിൽ നടത്തിയത്. ആരെയും ഡിസ്ചാർജ് ചെയ്ത് പറഞ്ഞു വിട്ടിട്ടില്ല. അപകടം ഉണ്ടായ കെട്ടിടത്തിൽ നിന്ന് എല്ലാവരെയും മാറ്റിയെന്നും സൂപ്രണ്ട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group